HOME
DETAILS

സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് ലോബി പിടിമുറുക്കുന്നു

  
backup
June 23 2018 | 08:06 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d-2

 


ചിറ്റൂര്‍: ചിറ്റൂര്‍ അതിര്‍ത്തി മേഖലയില്‍ തുടര്‍ച്ചയായി കഞ്ചാവും അനുബന്ധ ലഹരി ഉത്പന്നങ്ങളും പിടികൂടുന്നത് വിരല്‍ ചൂണ്ടുന്നത് കഞ്ചാവ് വന്‍ ലോബികളിലേക്ക്.ഒരു ഭാഗത്ത് പൊലിസും എക്‌സൈസും കര്‍ശന പരിശോധനകള്‍ നടത്തുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥരുടെ ശ്രദ്ധ തിരിക്കുന്നതിനായി ലഹരി മാഫിയകള്‍ ഉപയോഗിക്കുന്നത് വിദ്യാര്‍ഥികളെ.
സ്‌കൂള്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വളരെ വ്യാപകമായി ലഹരി പദാര്‍ഥങ്ങള്‍ വിതരണം ചെയ്യുകയും അതിനായി സാധാരണക്കാരായ വിദ്യാര്‍ഥികളെ തിരഞ്ഞു പിടിക്കുന്ന പ്രവണതയുമാണ് ലഹരികടത്തുകാര്‍ക്കിടയില്‍ സജീവമായിട്ടുള്ളത്. ആദ്യപടിയായി വിദ്യാര്‍ഥികളെ ലഹരി കടത്തിന് നിയോഗിക്കുന്നതിനായി സൗജന്യമായി കഞ്ചാവ് ഉപയോഗിക്കാന്‍ നല്‍കുകയാണ് ചെയുന്നത്. തുടര്‍ന്ന് പടിപടിയായി വിദ്യാര്‍ഥികളെ കഞ്ചാവ് മാഫിയകള്‍ തങ്ങളുടെ കച്ചവടത്തിന് ഉപയോഗിക്കുന്നു.
എന്‍ജിനീയറിങ്ങ് വിദ്യാര്‍ഥികള്‍ വരെ ഈ മേഖലയില്‍ സജീവമായി രംഗത്തുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഇത്തരം കേസുകളില്‍ പിടിക്കപ്പെട്ടാലും നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച് അതിവേഗം പുറത്ത് വരാമെന്നതാണ് കഞ്ചാവ് മാഫിയ വിദ്യാര്‍ഥികളെ ലഹരി കടത്തു പോലുള്ള അധാര്‍മിക പ്രവണതക്ക് ഉപയോഗിക്കുന്നത്്.
അതിര്‍ത്തികളില്‍ നിന്ന് എക്‌സൈസ് വകുപ്പ് നിരവധി കഞ്ചാവ് കേസുകള്‍ പിടികൂടാനായത് ഇടനിലക്കാരെ മാത്രമാണ്. എക്‌സൈസ് ചിറ്റൂര്‍ റെയ്ഞ്ചിനു കീഴില്‍ 2018 ജനുവരി മുതല്‍ 20 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 17 പ്രതികളും 15.5 കിലോ കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്.
സര്‍ക്കിള്‍ ഓഫിസില്‍ 12 കേസുകളിലായി 11 പേരെ പിടികൂടുകയും 7.5 കിലോ കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. കൊല്ലങ്കോട് റെയ്ഞ്ചില്‍ 20 കഞ്ചാവ് കേസുകളിലായി 25 പേരെയും നിരോധിത പുകയില ഉത്പന്നങ്ങളടക്കം 99.5 കിലോ പിടികൂടി.കൂടാതെ 810 ഗ്രാം ഹാഷിഷും കൊല്ലങ്കോട് എക്‌സൈസ് വകുപ്പ് പിടികൂടിയിരുന്നു.ഈ മേഖലയില്‍ ലഹരി മാഫിയകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ സ്‌ക്വാഡ്‌ന്റെ പ്രവര്‍ത്തനം വിപുലീകരിക്കണമെന്നാണ് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഇത്തരം കേസുകളില്‍ പിടിക്കപ്പെടുമ്പോള്‍ അവര്‍ക്കെതിരെ കൃത്യമായ നടപടികള്‍ ഉണ്ടാവുന്നുണ്ടോ എന്ന് അന്വേഷിക്കണമെന്നുംഇത്തരം കേസുകള്‍ ഒരു കാരണവശാലും ഒത്തുതീര്‍പ്പുകളിലേയ്ക്ക് വഴിവായ്ക്കാതെ നേരിട്ട് നിയമ നടപടികള്‍ സ്വീകരിക്കാനുള്ള നിര്‍ദ്ദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കണമെന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടു.
ചിറ്റൂര്‍ താലൂക്കില്‍അതിര്‍ത്തി പ്രദേശങ്ങളില്‍ സ്ഥിതിചെയ്യുന്ന സ്‌കൂളുകള്‍ കോളജുകള്‍ കേന്ദ്രീകരിച്ചു പ്രത്വേക നിരീക്ഷണ സംവിധാനം പി.ടി.എ കമ്മിറ്റികളെ ഉള്‍പ്പെടുത്തി സ്ഥാപിക്കണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. ദിവസം പുതുനഗരത്ത് റെയില്‍വേ ട്രാക്കിനു സമീപം വിദ്യാര്‍ഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ടതും ഒപ്പമുണ്ടായിരുന്ന ഒരാള്‍ അബോധാവസ്ഥയില്‍ കണപ്പെട്ട സംഭവത്തില്‍ അപകടം സംഭവിച്ചത് എങ്ങനെയെന്ന കൃത്യമായ നിഗമനത്തില്‍ എത്തിച്ചേരാന്‍ സാധിച്ചിട്ടിലെങ്കിലും കഞ്ചാവ് മാഫിയകളുടെ ഇടപെടല്‍ വ്യക്തവുമാണ്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  a day ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  a day ago
No Image

പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നരലക്ഷത്തിലധികം ശമ്പളം, ITIക്കാര്‍ എന്‍ജിനീയര്‍, റീഡര്‍മാര്‍ സബ് എന്‍ജിനീയര്‍മാരും; ഇതൊക്കെയാണ് KSEBയില്‍ നടക്കുന്നത്

Kerala
  •  a day ago
No Image

വെക്കേഷനില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? ധൈര്യമായി വീട് പൂട്ടി പോകാം; ദുബൈ പൊലിസിന്റെ കാവലുണ്ട്

uae
  •  a day ago
No Image

ഇ.വി.എമ്മിനെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്

National
  •  a day ago
No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  a day ago
No Image

48 മണിക്കൂറിനിടെ 480 ആക്രമണങ്ങള്‍; സിറിയയില്‍ സൈനിക കേന്ദ്രങ്ങളും തന്ത്രപ്രധാന മേഖലകളും ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ 

International
  •  a day ago
No Image

ഇവരും മനുഷ്യരല്ലേ..... പ്രളയത്തിൽ വീടുനഷ്ടമായ നൂറോളം ആദിവാസി കുടുംബങ്ങൾക്ക് നരകജീവിതം

Kerala
  •  a day ago
No Image

45 പേരുടെ ജീവനെടുത്ത തേക്കടി ബോട്ട് ദുരന്തം; 15 വര്‍ഷത്തിന് ശേഷം വിചാരണ തുടങ്ങുന്നു

Kerala
  •  a day ago
No Image

ഇതാണ് മോട്ടിവേഷന്‍: 69 ാം വയസ്സില്‍ 89 കി.മി സൈക്ലിങ്, നീന്തല്‍, ഓട്ടവും.! പരിമിതികള്‍ മറികടന്ന് ബഹ്‌റൈനില്‍ ചാലഞ്ച് പൂര്‍ത്തിയാക്കി ഇന്ത്യക്കാരന്‍

Fitness
  •  a day ago