രണ്ടാം ഏകദിനത്തിലും തോല്‍വി; ഇന്ത്യക്ക് പരമ്പര നഷ്ടം
ഗുവാഹത്തി: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിലും ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി. ഇതോടെ ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കി. നിര്‍ണായക മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇംഗ്ലണ്ട് 2-0ത്തിന് മുന്നിലെത്തി. ഇന്ത്യയില്‍ പര്യടനം നടത്തുന്ന ഇംഗ്ലണ്ടിനെ ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ തകര്‍ത്ത് വിട്ടിരുന്നു.
എന്നാല്‍ ഈ പ്രകടനം ടി20യില്‍ നിലനിര്‍ത്താന്‍ ഇന്ത്യന്‍ സംഘത്തിനായില്ല. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെടുത്തപ്പോള്‍ ഇംഗ്ല@ണ്ട് 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
മോശം ബാറ്റിങ് പ്രകടനമാണ് ഇന്ത്യയെ രണ്ടാം മത്സരത്തിലും പരാജയത്തിലേക്ക് നയിച്ചത്. ഇംഗ്ലണ്ടിന്റെ ബൗളിങ് നിരക്ക് മുന്നില്‍ ഇന്ത്യന്‍ സംഘത്തിന് പിടിച്ച് നില്ക്കാനായില്ല. 20 റണ്‍സെടുത്ത മിതാലി രാജ് ആണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ദീപ്തി ശര്‍മ (18), ഭാരതി ഫുല്‍മാലി (18), ഹര്‍ലീന്‍ ഡിയോള്‍ (14), സ്മൃതി മന്ദാന (12) എന്നിവരാണ് മറ്റ് സ്കോറര്‍മാര്‍. ഇംഗ്ലണ്ട@ിനായി കാതറീന് ബ്ര@ണ്ട് 3 വിക്കറ്റ് നേടിയപ്പോള്‍ ലിന്‍സി സ്മിത്ത് ര@ണ്ട് വിക്കറ്റും സ്വന്തമാക്കി. കുറഞ്ഞ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ല@ണ്ടിനും ബാറ്റിങ് എളുപ്പമായിരുന്നില്ല. 64 റണ്‍സെടുത്ത ഡാനിയേല വ്യാറ്റ് ആണ് ഇംഗ്ല@ണ്ടിന്റെ ടോപ് സ്കോറര്‍. ലോറന് വിന്‍ഫീല്‍ഡ് 29 റണ്‍സെടുത്തു.
ഇന്ത്യക്കായി ഏക്ത ബിഷ്ത് രണ്ട് വിക്കറ്റ് വീഴ്ത്തി. ഏകദിന പരമ്പരയിലെ തോല്‍വിക്ക് മധുരമായി പകരം വീട്ടാന്‍ ടി20 പരമ്പരയിലെ പ്രകടനത്തോടെ ഇംഗ്ല@ണ്ടിന് കഴിഞ്ഞു. ആദ്യ ടി20യില്‍ 41 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."