പുതുക്കാട് ബസാര്‍ റോഡിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കല്‍ വൈകുന്നു
പുതുക്കാട് : ബസാര്‍ റോഡിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ വൈകുന്നത് പൊതുമരാമത്ത് വകുപ്പിന് ഫണ്ടില്ലാത്തതു മൂലമെന്നു റിപ്പോര്‍ട്ട്.
റോഡ് വികസനവുമായി ബന്ധപ്പെട്ട് പുറമ്പോക്ക് കൈയേറ്റം ഒഴിപ്പിക്കുന്നതിനായി പുതുക്കാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി ഐക്യകണ്ഠേന തീരുമാനമെടുത്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ അനധികൃത കൈയേറ്റം കണ്ടെത്തുന്നതിനായി പഞ്ചായത്ത് പൊതുമരാമത്ത് വകുപ്പിന് അപേക്ഷ നല്‍കിയിരുന്നു.
എത്രയും വേഗം കൈയേറ്റം ഒഴിപ്പിച്ച് റോഡ് വികസനം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്ടറും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഭൂമി അളന്ന് തിട്ടപെടുത്തേണ്ട സര്‍വേ വിഭാഗത്തിന്റെ ചെയിന്മാന് കൂലി കൊടുക്കാനുള്ള ഫണ്ട് പൊതുമരാമത്ത് വകുപ്പിന്റെ കൈവശമില്ലെന്നാണ് കൊടകര സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇ.കെ ദേവകുമാര്‍ അറിയിച്ചത്.
ബസാര്‍ റോഡിലെ കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു പൊതു പ്രവര്‍ത്തകരായ വിജു തച്ചംകുളം, ജോയ് മഞ്ഞളി സമര്‍പ്പിച്ച വിവരാവകാശ രേഖക്കു നല്കിയ മറുപടിയിലാണ് പൊതുമരാമത്ത് വകുപ്പ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
നാട്ടുകാരുടെ കാലങ്ങളായുള്ള ആവശ്യമാണ് പുതുക്കാട് ബസാര്‍ റോഡ് വികസനം. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ പഞ്ചായത്ത് മുന്‍കയ്യെടുത്തു പുറമ്പോക്ക് തിരിച്ചുപിടിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുകയായിരുന്നു. തിരക്ക് കുറക്കുന്നതിനായി ബസാര്‍ റോഡില്‍ വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തിയെങ്കിലും അതും അധികകാലം നീണ്ടു നിന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."