HOME
DETAILS
MAL
വ്യാജ വിസ: നൈജീരിയന്‍ ഫുട്ബോളര് കൊല്‍ക്കത്തയില്‍ അറസ്റ്റില്‍
backup
March 07 2019 | 19:03 PM
കൊല്‍ക്കത്ത: വ്യാജ വിസ സമ്പാദിച്ച് ഇന്ത്യയില്‍ തങ്ങിയതിന് നൈജീരിയന്‍ ഫുട്ബോളര് കൊല്‍ക്കത്തയില്‍ പിടിയില്‍. അഗ്രഗാമി എഫ്.സിക്ക് വേണ്ടി കളിച്ചിരുന്ന താരമാണ് അറസ്റ്റിലായിട്ടുള്ളത്. കൊല്‍ക്കത്തയില്‍ വിവിധ ക്ലബുകള്‍ക്കായി കളിച്ചിരുന്ന 31 കാരനായ ബിദേമിയാണ് അറസ്റ്റിലായിട്ടുള്ളത്. മോഹന്‍ ബഗാന്, ചിരാഗ് യുനൈറ്റഡ്, മുഹമ്മദന്‍സ്, കല്‍ക്കട്ട പോര്‍ട്ട് ട്രസ്റ്റ്, ഭവാനിപുര്‍ എഫ്.സി എന്നീ ക്ലബുകള്‍ക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. ഐ ലീഗ് ക്ലബായ ഷില്ലോങ് ലജോങ്, യുനൈറ്റഡ് സിക്കിം എഫ്.സി എന്നീ ക്ലബുകള്‍ക്ക് വേണ്ടിയും ബിദേമി കളിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."