എല്ലാവരും ഒറ്റക്കെട്ടായാല്‍ മലയോര ഹൈവേ യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്ന് എംഎല്‍എ
നിലമ്പൂര്‍: ജനം കക്ഷി രാഷ്ട്രീയത്തിനധീതമായി ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ മേപ്പാടി-മുണ്ടേരി മലയോര ഹൈവേ യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്ന് പി.വി അന്‍വര്‍ എംഎല്‍എ പറഞ്ഞു. ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന നിര്‍ദിഷ്ട മലയോര ഹൈവേയായ മേപ്പാടി-മുണ്ടേരി പാത നിര്‍മാണവുമായി ബന്ധപ്പെട്ട ആലോചനാ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു ജീപ്പെങ്കിലും പോകാനുള്ള വഴിയാണ് ഒരു വര്‍ഷം കൊണ്ട് ലക്ഷ്യമിടുന്നത്. നിയമങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടിയാണ്. ചില നിയമങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി മാറ്റേണ്ടി വരും. ഇതിനാണ് എംപി മാരെയും, എംഎല്‍എമാരെയും തെരഞ്ഞെടുത്ത് നിയമനിര്‍മാണ സഭയിലേക്ക് അയച്ചത്. ഈ മലയോര ഹൈവേ യാഥാര്‍ഥ്യമായാല്‍ നിലമ്പൂരില്‍ നിന്നും വയനാട്ടിലേക്കും അതുവഴി കര്‍ണാടകയിലേക്കും പോകാന്‍ സാധിക്കുമെന്നും എംഎല്‍എ പറഞ്ഞു.
സംസ്ഥാന ബജറ്റില്‍ പാതക്കായി 10 കോടി രൂപ നീക്കി വെച്ച സാഹചര്യത്തിലാണ് വയനാട്, നിലമ്പൂര്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ യോഗം സംഘടിപ്പിച്ചത്.
നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി സുഗതന്‍ അധ്യക്ഷനായി. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖം, വയനാട് ജില്ലാ പഞ്ചായത്ത് അംഗം അനില്‍കുമാര്‍, മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഇസ്മാഈല്‍ മൂത്തേടം, ഒ.ടി.ജയിംസ്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവരും രാഷ്ട്രീയ പാര്‍ട്ടി, സംഘടനാ പ്രതിനിധികളും സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."