HOME
DETAILS
MAL
സീറോ മലബാര്‍ സഭാ ഭൂമിയിടപാട്: അനുനയ നീക്കവുമായി പുതിയ അഡ്മിനിസ്‌ട്രേറ്റര്‍
backup
June 23 2018 | 09:06 AM
തിരുവനന്തപുരം: സീറോ മലബാര്‍ സഭാ ഭൂമിയിടപാടുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ അനുനയനീക്കവുമായി പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ രംഗത്ത്. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്നും പ്രശ്‌നപരിഹാരത്തിന് വിശ്വാസികള്‍ സഹകരിക്കണമെന്നും പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ ആവശ്യപ്പെട്ടു. ഇതിനായ് പുതിയ സര്‍ക്കുലര്‍ ഇറക്കിയിരിക്കുകയാണ് മാര്‍ ജേക്കബ് മനത്തോടത്ത്. ഈ സര്‍ക്കുലര്‍ എല്ലാ പള്ളികലിലും ഞായറാഴ്ച്ച വായിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
അനാവശ്യ ചര്‍ച്ച വേണ്ടെന്നും മാര്‍ ജേക്കബ് മനത്തോടത്ത് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്. അഡ്മിനിസ്‌ട്രേറ്റര്‍ ഇല്ലാത്തപ്പോള്‍ ചുമതല ഫാ. വര്‍ഗീസ് പൊട്ടയ്ക്കലിനാണ്. സഹായ മെത്രാന്മാര്‍ ഉണ്ടായിരിക്കെയാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."