HOME
DETAILS

ശബരിമല യുവതീ പ്രവേശനം: നിലപാട് തിരുത്തി ദേവസ്വം ബോർഡ്; സുപ്രീം കോടതിയിൽ സത്യവാങ്മൂലം തിരുത്തും

  
March 03, 2026 | 2:39 AM

travancore devaswom board reverses stance on sabarimala womens entry

തിരുവനന്തപുരം: ഒടുവിൽ ശബരിമല യുവതീ പ്രവേശനത്തിൽ നിലപാട് മാറ്റവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. യുവതീ പ്രവേശനത്തെ അനുകൂലിച്ച 2019ലെ നിലപാട് തിരുത്താനുള്ള ഒരുക്കത്തിലാണ് ദേവസ്വം ബോർഡ്. ഇതുപ്രകാരം ദേവസ്വം ബോർഡിന്റെ സത്യവാങ്മൂലം സുപ്രിംകോടതിയിൽ തിരുത്തും.

ശബരിമലയിൽ ആചാരം സംരക്ഷിക്കണമെന്നാണ് ദേവസ്വം ബോർഡിന്റെ പുതിയ നിലപാട്. ശബരിമലയിൽ ആചാരം സംരക്ഷിക്കണമെന്ന് സുപ്രിംകോടതിയിൽ ആവശ്യപ്പെടുമെന്നും ദേവസ്വം ബോർഡ് വിശ്വാസികൾക്കൊപ്പമാണെന്നും പ്രസിഡന്റ് കെ. ജയകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യം ബോർഡ് വിശദമായി ചർച്ച ചെയ്തു. ബോർഡിന് ആശയക്കുഴപ്പമില്ല.

നിലവിലുള്ള ഉത്തരവിനെതിരേ സുപ്രിംകോടതിയിൽ ബോർഡ് നിലപാട് അറിയിക്കുമെന്നും വിധിയെ എതിർക്കുമെന്നും ജയകുമാർ പറഞ്ഞു. ദേവസ്വം ബോർഡ് ഒരിക്കലും യുവതീ പ്രവേശനത്തെ അനുകൂലിച്ചിട്ടില്ല. വ്യക്തികൾ അനുകൂലിച്ചിട്ടുണ്ടാകാം. 2020ലേത് അഭിഭാഷകന്റെ നിലപാടായിരുന്നെന്നും ജയകുമാർ പറഞ്ഞു. ദേവസ്വം ബോർഡിന്റെ നിലപാട് സ്വാഗതാർഹമെന്ന് ഗ്ലോബൽ ബ്രാഹ്മിൻ കൺസോർഷ്യം പ്രതികരിച്ചു.

The Travancore Devaswom Board has officially reversed its stance on the Sabarimala women's entry issue, deciding to oppose the entry of women of menstruating age in the Supreme Court to protect traditional rituals. A new affidavit will be filed before March 14, 2026, ahead of the nine-judge bench hearing.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രകടന പത്രികയിലെ ഒരുഭാഗം തിരുത്തി എല്‍ഡിഎഫ്: തിരുത്തിയത് വനം, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടവ

Kerala
  •  6 days ago
No Image

മനസ്സിൽ ഇന്നും ആ മുറിവുണ്ട്, ഇനിയും കളിക്കാമായിരുന്നു: ഐപിഎൽ വിരമിക്കലിന് പിന്നിലെ കയ്പേറിയ സത്യങ്ങൾ വെളിപ്പെടുത്തി ഇന്ത്യൻ ഇതിഹാസം

Cricket
  •  6 days ago
No Image

'കാരവാനിലുണ്ടായിരുന്നത് രഞ്ജിത്ത് മാത്രം, കൂടുതല്‍ പേരെ ചോദ്യം ചെയ്യും'; കേസിലെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി അന്വേഷണസംഘം

Kerala
  •  6 days ago
No Image

ഫോം ഔട്ടിലും,താല്പര്യമില്ലായ്മയിലും സഞ്ജു; മാനസികമായി താല്പര്യമില്ലെങ്കിൽ ടീമിൽ നിന്ന് മാറി നിൽക്കാൻ ചെന്നൈ ആരാധകർ

Cricket
  •  6 days ago
No Image

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 1320 രൂപ കുറഞ്ഞു

Business
  •  6 days ago
No Image

രണ്ടാം പിണറായി സർക്കാരിന്റെ പ്രോഗ്രസ് കാർഡ് അവതരിപ്പിച്ചു: 900 വാഗ്ദാനങ്ങളിൽ 97% ലക്ഷ്യങ്ങളും പൂർത്തീകരിച്ചെന്ന് മുഖ്യമന്ത്രി

Kerala
  •  6 days ago
No Image

ട്രംപിന് ഇറാൻ്റെ ശക്തമായ മറുപടി: 'ഭീഷണി വേണ്ട, സ്വയം പ്രതിരോധിക്കാൻ ഞങ്ങൾക്കറിയാം'

International
  •  6 days ago
No Image

കൊടും ചൂടാണ്; പുറത്തിറങ്ങുമ്പോള്‍ അതീവ ശ്രദ്ധവേണം

Kerala
  •  6 days ago
No Image

ഫോർട്ട് പൊലിസിന്റെ കള്ളക്കഥ പൊളിഞ്ഞു; 'കസ്റ്റഡി മർദ്ദനത്തിന്' ഇരയായവർ നിരപരാധികൾ, മോഷണ ബൈക്ക് ആലപ്പുഴയിൽ

crime
  •  6 days ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദം; 'തെറ്റ് കണ്ടപ്പോള്‍ ഉടന്‍ നിര്‍ത്തിവെപ്പിച്ചു', തെരഞ്ഞെടുപ്പ് കമ്മിഷന് മറുപടി നല്‍കി ടി.പി രാമകൃഷ്ണന്‍

Kerala
  •  6 days ago