ലോക്ക്ഡൗണ്‍: കുടുംബശ്രീ സംഘകൃഷിക്ക് കോടികള്‍ നഷ്ടം
കൊച്ചി: ലോക്ക് ഡൗണ്‍ മൂലം സംസ്ഥാനത്തെ കുടുംബശ്രീ സംഘകൃഷി മേഖല കടുത്ത പ്രതിസന്ധിയിലെന്ന് പഠന റിപ്പോര്‍ട്ട്. സംസ്ഥാനത്താകമാനം 3.6 കോടി രൂപയുടെ നഷ്ടം കുടുംബശ്രീ സംഘകൃഷി മേഖലയില്‍ സംഭവിച്ചതായാണ് പഠനത്തില്‍ കണ്ടെത്തിയത്.
സംസ്ഥാനത്തെ 68,388 കര്‍ഷക സംഘങ്ങളാണ് ഇതുമൂലം ദുരിതത്തിലായിരിക്കുന്നത്. വിഷു വിപണി ലക്ഷ്യമിട്ടിറക്കിയ നെല്ല്. പച്ചക്കറി, ഏത്തയ്ക്ക മറ്റ് കിഴങ്ങ് വര്‍ഗങ്ങള്‍ എന്നിവ ഉള്‍പ്പെടെ 8.64 ടണ്‍ കാര്‍ഷികോല്‍പ്പന്നങ്ങളാണ് ലോക്ക് ഡൗണിനെത്തുടര്‍ന്ന് മാത്രം വിളവെടുക്കാനാകാതെ പോയത്. ഇതോടെ രണ്ട് കോടി രൂപയുടെ നഷ്ടമുണ്ടായതായി കുടുംബശ്രീ അഗ്രികള്‍ച്ചര്‍ വിഭാഗം പ്രോഗാം ഓഫിസര്‍ സി.എസ് ദത്തന് തയാറാക്കിയ ഹ്രസ്വ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏറ്റവുമധികം നഷ്ടം നേരിട്ടത് തൃശൂര്‍ ജില്ലക്കാണ്. ജില്ലയിലെ 821 സംഘങ്ങള്‍ക്കാണ് ലോക്ക് ഡൗണ്‍ തിരിച്ചടിയായത്. രണ്ടാമത് മലപ്പുറമാണ്. ഇവിടെ 778 സംഘങ്ങളാണ് വിളവിറക്കിയത്. വിഷുവിപണി ലക്ഷ്യമിട്ട് തൃശൂര്‍, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ കണിവെള്ളരി കൃഷി ചെയ്ത വനിതാ കര്‍ഷകര്‍ക്കും വലിയ സാമ്പത്തിക നഷ്ടമാണ് കൊവിഡ് വരുത്തിവെച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."