HOME
DETAILS

കൊവിഡ്-19: യമനിൽ മരണം പന്ത്രണ്ടായി, പുതിയ അഞ്ചു വൈറസ് ബാധയും സ്ഥിരീകരിച്ചു

  
backup
May 14, 2020 | 3:47 AM

yemen-reports-five-new-cases-two-deaths-2020

   സൻആ: യമനിൽ വൈറസ് ബാധയേറ്റു രണ്ടു പേർ കൂടി മരണപ്പെട്ടതായും പുതുതായി അഞ്ചു പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായും യമൻ സുപ്രീം നാഷണൽ കൊവിഡ്-19 എമർജൻസി കമ്മിറ്റി അറിയിച്ചു. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം എഴുപത് ആയും മരണം 12 ആയും ഉയർന്നു. തലസ്ഥാന നഗരിയായ സൻആയുടെ കിഴക്കുള്ള മാരിബ്, ഏദൻ, ലഹ്ജ് എന്നിവിടങ്ങിലാണ് പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈയാഴ്ച്ചയാദ്യം യമനിലെ വിവിധ ഭാഗങ്ങളിൽ ഇറാൻ സഹായമുള്ള ഹൂതി മലീഷികൾ കയ്യടക്കിയതോടെ തങ്ങളുടെ കീഴിലെ ആരോഗ്യ പ്രവർത്തകരുടെ പ്രവർത്തനങ്ങൾ ലോകാരോഗ്യ സംഘടന ഇവിടെ മരവിപ്പിച്ചിരുന്നു. കൊറോണ വൈറസ് കേസുകളിൽ ഹൂതികളുടെ മേൽ കൂടുതൽ സമ്മർദ്ദം ചെലുത്താനാണ് ഈ നീക്കം. യുദ്ധവും കഷ്ടതയും ഏറെ സഹിക്കുന്ന യമനിൽ വൈറസ് വ്യാപനം കനത്ത ദുരന്തം വരുത്തിവെക്കുമെന്ന് മുന്നറിയിപ്പുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ടി.എം കാര്‍ഡ് എടുത്തത് ചോദ്യം ചെയ്ത മുത്തച്ഛന്റെ തലക്ക് വെട്ടി ചെറുമകന്‍; തടയാനെത്തിയ പിതാവിനും മര്‍ദ്ദനം

Kerala
  •  a day ago
No Image

പാക് സ്പീക്കറിനു ഹസ്തദാനം നല്‍കി ജയ്ശങ്കര്‍; ചിത്രം പങ്കുവച്ച് മുഹമ്മദ് യൂനുസ്

National
  •  a day ago
No Image

കെഎസ്ആര്‍ടിസി ബസ്സില്‍ ഇനി കുപ്പിവെള്ളം കിട്ടും; അതും വിപണി വിലയേക്കാള്‍ ഒരു രൂപ കുറവില്‍; മൂന്ന് രൂപ ജീവനക്കാര്‍ക്കു നല്‍കും

Kerala
  •  a day ago
No Image

ഡയാലിസിസിനെ തുടർന്ന് അണുബാധയെന്ന് പരാതി; ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ രണ്ട് പേർ മരിച്ചു

Kerala
  •  a day ago
No Image

സൊമാറ്റോ, സ്വിഗ്ഗി പുതുവത്സര ഇന്‍സെന്റീവുകള്‍ വര്‍ധിപ്പിച്ചു

National
  •  a day ago
No Image

ന്യൂ ഇയറില്‍ ന്യൂയോര്‍ക്കിന് ന്യൂ മേയര്‍; മംദാനിയുടെ സത്യപ്രതിജ്ഞ ഖുര്‍ആന്‍ കൈകളിലേന്തി

International
  •  a day ago
No Image

മരിച്ചെന്ന് എല്ലാവരും വിശ്വസിച്ചയാള്‍ 28 വര്‍ഷത്തിനു ശേഷം എസ്‌ഐആര്‍ രേഖകള്‍ ശരിയാക്കാന്‍ തിരിച്ചെത്തി;  മുസാഫര്‍ നഗറില്‍ വൈകാരിക നിമിഷങ്ങള്‍

National
  •  a day ago
No Image

റേഷൻ വിതരണത്തിൽ മാറ്റം: നീല, വെള്ള കാർഡുകൾക്ക് ആട്ട പുനഃസ്ഥാപിച്ചു; വെള്ള കാർഡിന് അരി കുറയും

Kerala
  •  a day ago
No Image

വി.ഐ'ക്ക് വന്‍ ആശ്വാസം: 87,695 കോടി രൂപയുടെ കുടിശ്ശിക മരവിപ്പിച്ചു

National
  •  a day ago
No Image

യെലഹങ്കയിലെ 'ബുൾഡോസർ രാജ്'; കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് വീട് നൽകുന്നതിനെതിരെ ബിജെപി; പിന്നിൽ കേരളത്തിൽ നിന്നുള്ള സമ്മർദ്ദമെന്ന് ആരോപണം

National
  •  a day ago