HOME
DETAILS
MAL
സര്‍ക്കാര്‍ അവാസ്തവ പ്രചാരണം നടത്തുന്നു: കോണ്‍ഗ്രസ് എം.പിമാര്‍
backup
May 14 2020 | 03:05 AM
തൃശൂര്‍: വാളയാറില്‍ അതിര്‍ത്തിയില്‍ കുടുങ്ങിയ മലയാളികള്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന് സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ട തങ്ങള്‍ക്കെതിരേ സംസ്ഥാന സര്‍ക്കാരും അവരെ പിന്തുണയ്ക്കുന്ന ട്രോളര്‍മാരും ചേര്‍ന്ന് വാസ്തവവിരുദ്ധമായ പ്രചാരണമാണ് നടത്തുന്നതെന്ന് എം.പിമാരായ ടി.എന്‍ പ്രതാപന്, രമ്യ ഹരിദാസ്, അനില്‍ അക്കര എം.എല്‍.എ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വാളയാറില്‍ ഒരുതരത്തിലുള്ള സമരവും നടത്തിയിട്ടില്ല. ചെന്നൈയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിക്ക് കൊവിഡ് ബാധിച്ചതുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലാ കലക്ടര്‍ ഇറക്കിയ പത്രക്കുറിപ്പില്‍ രോഗി വാളയാറില്‍ എത്തിയത് ഇക്കഴിഞ്ഞ ഒന്‍പതിന് രാത്രി പത്തരയോടെയാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അവിടെയുള്ളവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനുള്ള സംവിധാനമൊരുക്കി രാത്രി പത്ത് മണിയോടെ തങ്ങള്‍ വാളയാറില്‍ നിന്നും പുറപ്പെട്ട് പതിനൊന്ന് മണിയോടെ തിരിച്ചെത്തിയിട്ടുണ്ട്. മന്ത്രിയല്ല ആര് ക്വാറന്റൈനില്‍ പോകണമെന്ന് നിശ്ചയിക്കേണ്ടത് ആരോഗ്യപ്രവര്‍ത്തകരാണെന്നും ടി.എന്‍ പ്രതാപന് എം.പി പറഞ്ഞു. വാളയാറില്‍ അതേദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡിവൈ.എസ്.പി ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോഴും അവിടെ ഡ്യൂട്ടിയില്‍ തുടരുകയാണ്. പാലക്കാട് നഗരസഭ വൈസ് ചെയര്മാന്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്നിവരും അതേദിവസം വാളയാറിലുണ്ടായിരുന്നു. ഇവര്‍ക്കാര്‍ക്കുമില്ലാത്ത എന്ത് ക്വാറന്റൈന് ആണ് കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ക്ക് മാത്രമായി വേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."