HOME
DETAILS

ബഹ്‌റൈനില്‍ മലയാളികളുള്‍പ്പെടെയുള്ളവരെ കബളിപ്പിച്ച് ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളുമായി കമ്പനി ഉടമകള്‍ മുങ്ങി

  
backup
June 23 2018 | 15:06 PM

%e0%b4%ac%e0%b4%b9%e0%b5%8d%e2%80%8c%e0%b4%b1%e0%b5%88%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%b3%e0%b5%8d

മനാമ : ലക്ഷകണക്കിന് ദിനാര്‍ വില വരുന്ന സാധനങ്ങളുമായി ഒരു കമ്പനിയുടെ ഉടമകള്‍ മുങ്ങിയതായി പരാതി. സംഭവത്തില്‍ പരാതി ലഭിച്ചയുടന്‍ പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ടെങ്കിലും കമ്പനിയുടെ പേരുവിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

ബഹ്‌റൈനില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളില്‍ നിന്നും ഹോള്‍സെയില്‍ വിലയ്ക്ക് സാധനങ്ങള്‍ വാങ്ങി പണം നല്‍കാതെ കമ്പനി ഉടമകള്‍ മുങ്ങിയതായാണ് ആരോപണം.

2009 ല്‍ ബഹ്‌റൈനില്‍ രജിസ്റ്റര്‍ ചെയ്തതായി രേഖകളില്‍ കാണുന്ന ഈ കമ്പനി, വിവിധ ഹോള്‍സെയില്‍ ഷോപ്പുകളില്‍ നിന്നായി നിരവധി സാധനങ്ങള്‍ പര്‍ച്ചേഴ്‌സ് ചെയ്ത് പോസ്റ്റ് ഡേറ്റഡ് ചെക്ക് നല്‍കിയാണ് തട്ടിപ്പു നടത്തിയിരിക്കുന്നതെന്നാണ് അറിയുന്നത്.

ആദ്യ കാലങ്ങളില്‍ കൃത്യമായി പണം നല്‍കി വിശ്വാസ്യത കൈവരിച്ചിട്ടാണ് ഇത്രയും വലിയൊരു തട്ടിപ്പ് നടത്തിയിരിയ്ക്കുന്നതെന്നും തട്ടിപ്പിന്നിരയായവര്‍ പറയുന്നു.

വീടുകളിലേക്ക് വേണ്ട ഫര്‍ണിച്ചിറകള്‍, പലചരക്ക് സാധനങ്ങള്‍, തുണിത്തരങ്ങള്‍ എന്നിവയ്ക്ക് പുറമെ എയര്‍ ടിക്കറ്റുകള്‍ വരെ ഇത്തരത്തില്‍ തട്ടിപ്പിലൂടെ കമ്പനി വാങ്ങിയിട്ടുണ്ടെന്നാണ് വിവരം.

സാധനങ്ങള്‍ വാങ്ങാനുളള നിരവധി കരാറുകളിലും കമ്പനി ഒപ്പിട്ടിട്ടുള്ളതായി തട്ടിപ്പിന്നിരയായവര്‍ക്ക് വേണ്ടി സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.

42,000 ദിനാര്‍ വരെ(ഏകദേശം 75,00000 രൂപയോളം) നഷ്ടപ്പെട്ട മലയാളികള്‍ ഉള്‍പ്പെടയുള്ള ബിസിനസുകാരും തട്ടിപ്പിന്നിരയായവരിലുണ്ട്. കമ്പനിയുടെ തട്ടിപ്പിനെ കുറിച്ചുള്ള വാര്‍ത്തകള്‍ ബഹ്‌റൈനില്‍ സോഷ്യല്‍ മീഡിയകളിലൂടെ വീഡിയോയും മറ്റും പ്രചരിച്ചതോടെ കൂടുതല്‍ പേരാണ് പരാതിയുമായി രംഗത്തു വരുന്നത്.

ഇതിനിടെ കബളിപ്പിച്ച് കൈക്കലാക്കിയ ടണ്‍ കണക്കിന് സാധനങ്ങള്‍
കണ്ടെയ്‌നറില്‍ ബഹ്‌റൈനിനു പുറത്തെത്തിച്ചതായും ഇതിനു ശേഷമാണ് ഉടമകള്‍ ബഹ്‌റൈന്‍ വിട്ടതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

ഈ സാഹചര്യത്തില്‍ പോസ്റ്റ് ഡേറ്റഡ് ചെക്ക് നല്‍കി സാധനങ്ങള്‍ പര്‍ച്ചേഴ്‌സ് ചെയ്യുന്നവരെ കുറിച്ച് എല്ലാവരും ജാഗ്രത പാലിക്കണമെന്ന് സാമൂഹ്യ പ്രവര്‍ത്തകരും അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇതിനിടെ പ്രതികളിലൊരാളെ കുറിച്ച് സൂചന നല്‍കുന്ന വാട്‌സ്ആപ്പ് വീഡിയോകളും പ്രചരിക്കുന്നുണ്ട്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും; തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ 'നടക്കാത്ത' അന്വേഷണത്തിന്റെ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

Kerala
  •  3 months ago
No Image

കൊല്ലത്ത് സുഹൃത്തായ യുവതിയുടെ വീടിന് മുന്നിൽ തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  3 months ago
No Image

പൂരം കലക്കല്‍: നടക്കാത്ത അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് നല്‍കാന്‍ എ.ഡി.ജി.പി

Kerala
  •  3 months ago
No Image

 പേജറും വാക്കിടോക്കിയും നിര്‍മിച്ചത് മൊസാദ് മേല്‍നോട്ടത്തിലെന്ന് ഇന്റലിജന്‍സ്

International
  •  3 months ago
No Image

പൊട്ടിത്തെറിച്ച പേജര്‍ നിര്‍മിച്ചത് ആര്? ദുരൂഹത തുടരുന്നു

International
  •  3 months ago
No Image

കൊളീജിയം ഒരു തിരച്ചില്‍ കമ്മിറ്റിയല്ല, ജഡ്ജിമാരുടെ നിയമനം വൈകുന്നതില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് സുപ്രിംകോടതി

National
  •  3 months ago
No Image

അതിഷി മര്‍ലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

National
  •  3 months ago
No Image

ലെബനൻ തലസ്ഥാനത്ത് ഇസ്റാഈൽ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറടക്കം 8 പേർ കൊല്ലപ്പെട്ടു

International
  •  3 months ago
No Image

യു.എ.ഇയിലെ ആദ്യ വനിതാ രക്ഷാസംഘം ദുബൈ പൊലിസിൽ

uae
  •  3 months ago
No Image

അര്‍ജുന്‍ ദൗത്യം; ലോറിയുടെ ലോഹഭാഗം കണ്ടെത്തി; തന്റെ ലോറിയുടേതെന്ന് സ്ഥിരീകരിച്ച് ഉടമ

Kerala
  •  3 months ago