ചരക്കിറക്കാനെത്തുന്ന ലോറികള്‍ ഗതാഗത തടസം സൃഷ്ടിക്കുന്നു
പരപ്പനങ്ങാടി: വ്യാപാര സ്ഥാപനങ്ങളിലേക്കു ചരക്കുമായി എത്തുന്ന വലിയ ലോറികള്‍ അഞ്ചപ്പുര അങ്ങാടിയില്‍ ഗതാഗത തടസം സൃഷ്ടിക്കുന്നതായി പരാതി. പല വ്യാപാര സ്ഥാപനങ്ങളുടെയും ഗോഡൗണുകള്‍ അഞ്ചപ്പുര അങ്ങാടിയിലായതിനാല്‍ പയനിങ്ങല്‍ ജങ്ഷന്‍ മുതല്‍ മേല്‍പ്പാല ജങ്ഷന്‍ വരെ ഏതുസമയവും ഗതാഗതക്കുരുക്കാണ്. ഇതു കാരണം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓഫീസുകളിലും തൊഴിലിടങ്ങളിലും എത്താന്‍ സാധിക്കാതെ വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും യാത്രക്കാരും ഗതാഗതകുരുക്കിലേര്‍പ്പെടുന്നു.
ഗതാഗത തടസം കാരണം ബസുകള്‍ക്ക് സമയം പാലിച്ച് സര്‍വീസ് നടത്താനുമാകുന്നില്ല. ഈ റോഡാകട്ടെ എറണാകുളത്തേക്കുള്ള എളുപ്പ വഴിയായതിനാല്‍ വാഹനങ്ങള്‍ തലങ്ങും വിലങ്ങും ഓടുന്നതിനാല്‍ വലിയ തിരക്കുള്ളതായി മാറിയിരിക്കുകയാണ്. വാഹനങ്ങളുടെ ക്രമാതീതമായ വര്‍ധനവുകാരണം നഗരത്തിലുണ്ടാകുന്ന ഗതാഗത തടസം ഒഴിവാക്കാന്‍ ഗോഡൗണിലേക്ക് ഇറക്കാന്‍ ചരക്കുമായി എത്തുന്ന വലിയ വാഹനങ്ങളുടെ സമയ ക്രമം രാത്രി പത്തിന് ശേഷമോ രാവിലെ ആറിനു മുമ്പോ ആക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."