HOME
DETAILS

ഡോ.കഫീല്‍ഖാന്റെ തടവ് മൂന്നു മാസംകൂടി നീട്ടി

  
backup
May 14, 2020 | 4:17 AM

%e0%b4%a1%e0%b5%8b-%e0%b4%95%e0%b4%ab%e0%b5%80%e0%b4%b2%e0%b5%8d%e2%80%8d%e0%b4%96%e0%b4%be%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a4%e0%b4%9f%e0%b4%b5%e0%b5%8d-%e0%b4%ae%e0%b5%82%e0%b4%a8


ലഖ്‌നൗ: പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി കാംപസില്‍ പ്രകോപന പ്രസംഗം നടത്തിയെന്ന കേസില്‍ ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഡോ. കഫീല്‍ ഖാന്റെ തടവ് മൂന്നുമാസം കൂടി നീട്ടി.
കഫീല്‍ ഖാന്റെ മോചനം ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തുമെന്ന ആശങ്കയുണ്ടെന്ന കാരണം പറഞ്ഞാണ് തടവ് നീട്ടിയത്. കഫീല്‍ ഖാന്‍ മൂന്നുമാസമായി മാതുര ജയിലിലാണ്. ഒരുവര്‍ഷം വരെ വിചാരണയില്ലാതെ തടങ്കലില്‍ വയ്ക്കാന്‍ അധികാരം നല്‍കുന്ന നിയമമാണ് എന്‍.എസ്.എ. അതേസമയം, കഫീല്‍ ഖാന്റെ മോചനം ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമെന്ന വാദം ആശ്ചര്യപ്പെടുത്തുന്നതാണെന്ന് സഹോദരന്‍ ആദില്‍ അഹമ്മദ് പറഞ്ഞു. ലോക്ക്ഡൗണ്‍ കാരണം ട്രെയിന്‍-എയര്‍ സര്‍വിസുകള്‍ നിര്‍ത്തലാക്കുകയും സര്‍വകലാശാല അടയ്ക്കുകയും ചെയ്തിട്ടും ഡോ. കഫീല്‍ ഖാന്‍ എ.എം.യു കാംപസിലേക്ക് പോയി സമാധാനാന്തരീക്ഷം തകര്‍ക്കുമെന്നത് എന്തര്‍ത്ഥത്തിലാണെന്നു അദ്ദേഹം ചോദിച്ചു. മാത്രമല്ല, ആഗ്ര ജയിലില്‍ കൊവിഡ് ബാധയുണ്ടെന്ന റിപോര്‍ട്ടുകള്‍ക്കിടെ, അന്തേവാസികള്‍ കൂടുതലുള്ള മാതുര ജയിലിലും അണുബാധ പടരുമെന്ന ഭീതിയുണ്ടെന്നും ആരോഗ്യസ്ഥിതിയില്‍ ആശങ്കയുണ്ടെന്നും ആദില്‍ അഹമ്മദ് പറഞ്ഞു.
ഐ.പി.സി 153എ പ്രകാരം അലിഗഡിലെ സിവില്‍ ലൈന്‍സ് പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് ജനുവരി 29ന് മുംബൈ വിമാനത്താവളത്തില്‍ വച്ചാണ് ഡോ. കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തത്. ഇരുവിഭാഗങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്താന്‍ ശ്രമിച്ചെന്നാണ് ആരോപണം. ഫെബ്രുവരി 10ന് കഫീല്‍ ഖാന് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും മാതുര ജയില്‍ അധികൃതര്‍ വിട്ടയച്ചില്ല. തുടര്‍ന്ന് ഹൈക്കോടതി ഉത്തരവ് ലംഘിച്ചെന്നാരോപിച്ച് അദ്ദേഹത്തിന്റെ കുടുംബം അലിഗഡ് കോടതിയെ സമീപിച്ചു. ഫെബ്രുവരി 13ന് കോടതി പുതിയ മോചന ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും അധികൃതര്‍ ഡോക്ടര്‍ക്കെതിരേ എന്‍.എസ്.എ ചുമത്തുകയായിരുന്നു.
2017ല്‍ യു.പിയിലെ ഗോരഖ്പുരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരാഴ്ചയ്ക്കിടെ 60 കുട്ടികള്‍ ഓക്‌സിജന്‍ ലഭ്യമാവാതെ മരിച്ചത് പുറംലോകത്തെ അറിയിച്ചതോടെയാണ് ഡോ. കഫീല്‍ ഖാനെ യോഗി സര്‍ക്കാര്‍ വേട്ടയാടാന്‍ തുടങ്ങിയത്.
രണ്ട് വര്‍ഷത്തിന് ശേഷം സംസ്ഥാന സര്‍ക്കാരിന്റെ തന്നെ അന്വേഷണത്തില്‍ കഫീല്‍ ഖാനെ കുറ്റവിമുക്തനാക്കിയിരുന്നെങ്കിലും സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന്റെ പേരില്‍ വേട്ടയാടല്‍ തുടരുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ പെട്രോൾ, ഡീസൽ വില: നവംബറിലെ കുറവ് ഡിസംബറിലും തുടരുമോ എന്ന് ഉടൻ അറിയാം

uae
  •  14 days ago
No Image

ഡി.കെ ശിവകുമാര്‍ വൈകാതെ മുഖ്യമന്ത്രിയാവും, 200 ശതമാനം ഉറപ്പെന്ന് കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ ഇഖ്ബാല്‍ ഹുസൈന്‍

National
  •  14 days ago
No Image

മലാക്ക കടലിടുക്കില്‍ തീവ്രന്യൂനമര്‍ദ്ദം 'സെന്‍ യാര്‍' ചുഴലിക്കാറ്റായി; പേരിട്ടത് യു.എ.ഇ

National
  •  14 days ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്; വിമാനത്താവളത്തിലെ കാലതാമസം ഒഴിവാക്കാൻ ഈ 5 കാര്യങ്ങൾ പാലിച്ചാൽ മതി; നിർദ്ദേശങ്ങളുമായി എമിറേറ്റ്‌സ്

uae
  •  14 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രിമാരുടെ മൊഴിയെടുത്ത് എസ്.ഐ.ടി 

Kerala
  •  15 days ago
No Image

എസ്.ഐ.ആര്‍: കേരളത്തില്‍ നിന്നുള്ള ഹരജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും

National
  •  15 days ago
No Image

കന്നിയങ്കം ഒരേ വാർഡിൽ; പിന്നീട് രാഷ്ട്രീയ കേരളത്തിന്റെ നെറുകയിൽ; അപൂർവ ബഹുമതിക്ക് ഉടമകളായി സി.എച്ചും, മുനീറും

Kerala
  •  15 days ago
No Image

കുവൈത്തില്‍ മലയാളി യുവതി ഹൃദയാഘാതംമൂലം മരിച്ചു

Kuwait
  •  15 days ago
No Image

വിജയസാധ്യത കുറവ്; 8,000 സീറ്റുകളിൽ സ്ഥാനാർഥികളില്ലാതെ ബിജെപി 

Kerala
  •  15 days ago
No Image

ആലപ്പുഴ സ്വദേശി ഒമാനില്‍ ഹൃദയാഘാതംമൂലം മരിച്ചു

oman
  •  15 days ago