HOME
DETAILS

മൂന്നില്‍ രണ്ടു ഭൂരിപക്ഷം ഒന്‍പത് ജില്ലാ ബാങ്കുകളില്‍ മാത്രം

  
backup
March 07, 2019 | 8:04 PM

kerala-bank

 

 

മലപ്പുറത്ത് പ്രമേയം തള്ളി
നാലിടത്ത് കേവല ഭൂരിപക്ഷം



തൊടുപുഴ: കേരള ബാങ്ക് രൂപീകരണത്തിന് അനുമതി തേടി സംസ്ഥാനത്തെ 14 ജില്ലാ സഹകരണ ബാങ്കുകളില്‍ ഇന്നലെ നടന്ന നിര്‍ണായക പൊതുയോഗങ്ങളില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ പ്രമേയം പാസായത് ഒന്‍പതിടത്ത്.


വയനാട്, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലാ ബാങ്കുകളില്‍ പ്രമേയത്തിന് കേവല ഭൂരിപക്ഷം മാത്രമാണ് ലഭിച്ചത്. അതേസമയം മലപ്പുറം ജില്ലാ സഹകരണ ബാങ്ക് പൊതുയോഗം പ്രമേയം തള്ളി. ഇവിടെ പകുതി അംഗങ്ങള്‍പോലും ലയനത്തെ അനുകൂലിച്ചില്ല.


തത്വത്തില്‍ അംഗീകാരം നല്‍കുമ്പോള്‍ റിസര്‍വ്ബാങ്ക് മുന്നോട്ട്‌വച്ച 19 ഉപാധികളില്‍ പ്രധാനപ്പെട്ടതായിരുന്നു ജില്ലാ ബാങ്കുകളുടെ പൊതുയോഗത്തില്‍ മൂന്നില്‍ രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷം വേണമെന്നത്. ഇത് മറികടക്കാന്‍ സര്‍ക്കാര്‍ കേവല ഭൂരിപക്ഷമെന്നാക്കി പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവന്നെങ്കിലും നബാര്‍ഡും ആര്‍.ബി.ഐയും ഇത് അംഗീകരിച്ചിട്ടില്ല. മാര്‍ച്ച് 31 നകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതും അസാധ്യമാണ്.ജില്ലാ സഹകരണ ബാങ്കുകള്‍ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിക്കുന്നതിനുള്ള അനുമതി തേടുന്ന പ്രമേയമാണ് പൊതുയോഗത്തില്‍ അവതരിപ്പിച്ചത്. 14 ജില്ലാ ബാങ്കുകളിലും രാവിലെ 11 ന് ആരംഭിച്ച പൊതുയോഗങ്ങള്‍ സമാധാനപരമായിരുന്നു.


ഹൈക്കോടതി നിര്‍ദേശപ്രകാരം ഇടുക്കി, കോട്ടയം, തൃശ്ശൂര്‍, മലപ്പുറം, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂര്‍ എന്നിവിടങ്ങളിലെ പൊതുയോഗം ജില്ലാ കലക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് നടന്നത്. മലപ്പുറത്ത് 131 അംഗങ്ങളില്‍ 130 പേരും പങ്കെടുത്തു. 32 അംഗങ്ങള്‍ പ്രമേയത്തിനനുകൂലമായി വോട്ടു ചെയ്തപ്പോള്‍ 97 പേര്‍ എതിര്‍ത്തതിനേത്തുടര്‍ന്ന് പ്രമേയം തള്ളുകയായിരുന്നു. ആദ്യം തീരുമാനം പ്രഖ്യാപിച്ചത് കൊല്ലത്തായിരുന്നു. ഇവിടെ കൈപൊക്കിയായിരുന്നു വോട്ടെടുപ്പ്. 130 അംഗങ്ങളില്‍ 110 പേര്‍ പങ്കെടുത്തു. 86 അംഗങ്ങള്‍ അനുകൂലിച്ചും 24 പേര്‍ എതിര്‍ത്തും കൈപൊക്കി. കാസര്‍കോട്ട് ബി.ജെ.പി പൊതുയോഗം ബഹിഷ്‌കരിച്ചതിനാലാണ് പ്രമേയം മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ പാസായത്.


ഇവിടെ 65 അംഗങ്ങളില്‍ 61 പേര്‍ പങ്കെടുത്തു. 34 പേര്‍ അനുകൂലിച്ചും 16 പേര്‍ എതിര്‍ത്തും വോട്ടു ചെയ്തു. പ്രമേയത്തിന് കേവല ഭൂരിപക്ഷം മാത്രം ലഭിച്ച വയനാട്, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ ഇതര സംഘങ്ങള്‍, തങ്ങള്‍ക്കുകൂടി വോട്ടവകാശം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. യു.ഡി.എഫ് അനുകൂല സംഘടനകളും നിയമപോരാട്ടത്തിന് വീണ്ടും തയാറെടുക്കുകയാണ്. ഇതോടെ സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കേരള ബാങ്ക് വീണ്ടും നീളുമെന്നുറപ്പായി.


അതേസമയം സംസ്ഥാനത്തെ 68 ശതമാനം സംഘങ്ങളും കേരള ബാങ്കിന് അനുകൂലമാണെന്നും പച്ചക്കൊടിയായതായും സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അവകാശപ്പെട്ടു. കേരള ബാങ്ക് എന്ന വലിയ ലക്ഷ്യം യാഥാര്‍ഥ്യമാക്കാന്‍ ഇനി അധികം കാത്തിരിക്കേണ്ടി വരില്ലെന്നും സര്‍ക്കാര്‍ നിശ്ചയിച്ച രീതിയില്‍ തന്നെ നിലവില്‍ വരുമെന്നും മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  2 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  2 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  2 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago
No Image

സമയമാറ്റം അറിയിക്കാതെ ട്രെയിൻ നേരത്തെ പോയി; യാത്രക്കാരന് 31,784 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമിഷൻ

Kerala
  •  2 days ago
No Image

'ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്'; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala
  •  2 days ago
No Image

"പാറ്റകൾ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസിന് നന്ദി, ആ പരാമർശമില്ലായിരുന്നെങ്കിൽ ഈ സമരം നടക്കില്ലായിരുന്നു": അഭിജീത് ദീപ്കെ

National
  •  2 days ago
No Image

എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാൻ സംവിധാനമില്ല, കമ്പനികൾ തരുന്നത് വിൽക്കുന്നു; കേന്ദ്ര സർക്കാരിന് മുന്നിൽ പരാതിയുമായി പെട്രോൾ പമ്പുടമകൾ

National
  •  2 days ago
No Image

ഗൾഫ് വ്യോമ മേഖല ആഗസ്റ്റ് 31 വരെ ഉപയോഗിക്കരുത്: വിമാന കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ്

Saudi-arabia
  •  2 days ago