റോഡ് തകര്‍ന്നു: കൊല്ലന് പടിയില്‍ യാത്ര ദുസഹം
പൊന്നാനി: പൊന്നാനി ചമ്രവട്ടം ജങ്ഷന് ദേശീയപാതയിലെ കൊല്ലന് പടിയില്‍ റോഡ് പൂര്‍ണമായി തകര്‍ന്നതോടെ യാത്ര ദുസഹമായി. കുഴികളുള്ളതിനാല്‍ ബൈക്ക് യാത്രക്കാര്‍ ഭയപ്പാടോടെയാണ് ഇതുവഴി യാത്ര ചെയ്യുന്നത്.
മഴവെള്ളം നിറഞ്ഞാല്‍ റോഡിലെ കുഴിയുടെ ആഴവും വിസ്തൃതിയും മനസിലാക്കാന്‍ കഴിയാത്തതിനാലും മറുഭാഗത്തു നിന്നു വലിയ വാഹനങ്ങള്‍ വരുമ്പോള്‍ സൈഡിലേക്ക് ഇറക്കാന്‍ പറ്റാത്തതിനാലുമാണ് ഇതുവഴിയുള്ള യാത്ര അപകടത്തിലാക്കുന്നത്.നിരവധി ബൈക്കുകള്‍ ഇവിടെ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. പള്ളപ്രം പാലത്തിന്റെ പണി നടക്കുന്നതിനാല്‍ ഹൈവേ വഴി തിരിച്ചു വിടുന്ന നൂറുകണക്കിനു വലിയ വാഹനങ്ങളാണ് ദിനേന ഈ റോഡിലൂടെ കടന്നു പോകുന്നത്. ഇവക്കിടയിലൂടെ പോകേണ്ടി വരുന്ന ബൈക്ക് യാത്രികരും കാല് നടയാത്രക്കാരും ജീവന് പണയം വെച്ചാണു യാത്ര ചെയ്യുന്നത്
നിരവധി തവണ ദേശീയപാത അധികൃതര്‍ക്കു പരാതി നല്‍കിയിട്ടും ഫലമുണ്ടായിട്ടില്ല . റോഡ് അറ്റകുറ്റപ്പണി നടത്താത്തതില്‍ പ്രതിഷേധിച്ചു പ്രക്ഷോഭത്തിനൊരുങ്ങുകയാണു നാട്ടുകാര്‍ .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."