ഡിഫ്തീരിയ: രോഗപ്രതിരോധ കുത്തിവെപ്പ് നടത്തി
പരപ്പനങ്ങാടി: ഡിഫ്തീരിയ പ്രതിരോധ ചികിത്സാ പരിപാടി ഊര്‍ജിതമാക്കുക എന്ന ലക്ഷ്യത്തോടെ ചെട്ടിപ്പടി നന്മ ആതുര സേവന സംഘം നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ ഡിഫ്തീരിയ നിര്‍മാര്‍ജനവും കുട്ടികള്‍ക്കായുള്ള രോഗ പ്രതിരോധ ചികിത്സാ കുത്തിവെപ്പു ക്യാമ്പും സംഘടിപ്പിച്ചു. ചെട്ടിപ്പടി നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ നടന്ന പരിപാടി നെടുവ സി എച്ച് സിയിലെ മെഡിക്കല്‍ ഓഫിസര്‍ ഡോ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു . ബോധവത്കരണ ക്ലാസിനും ഡോക്ടര്‍ നേതൃത്വം നല്കി . സാമൂഹ്യ നന്മ ലക്ഷ്യമാക്കി നടത്തിയ ക്യാംപ് 150 കുട്ടികള്‍ പങ്കെടുത്തു.നന്മ ചെയര്മാന് പി എന്‍ സെയ്തലവിഹാജി അധ്യക്ഷനായി . ജെ എച്ച് ഐ സുരേഷ് ,വി പി അഷ്റഫ് മാസ്റ്റര്‍ ,അന്‍വര്‍ തലാഞ്ചേരി പ്രസംഗിച്ചു .എല്ലാ ബുധനാഴ്ചയും രാവിലെ 9 മുതല്‍ 12 വരെ തുടര്‍ന്നും ക്യാംപ് ഉണ്ടായിരിക്കുമെന്ന് നന്മ ഭാരവാഹികളും നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."