ഉത്തരകൊറിയ ഭീഷണി, ഉപരോധം തുടരും
വാഷിങ്ടണ്‍: ഉത്തരകൊറിയയുമായുള്ള നിലാപട് മാറ്റി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉത്തരകൊറിയ അസാധാരണമായ ഭീഷണിയാണെന്നും ഉപരോധം നീട്ടിയെന്നും ട്രംപ് പറഞ്ഞു. 2008 മുതല്‍ തുടരുന്ന ഉപരോധമാണ് നീട്ടിയത്. സിംഗപ്പൂരില്‍ ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ഉ.കൊറിയ ന്‍ ഭീഷണി അവസാനിച്ചുവെന്ന് ട്രംപ് പറഞ്ഞിരുന്നു.
ആണവായുധ ഭീഷണി അവസാനിച്ചു. പ്രസിഡന്റായി ചുമതലയേറ്റതിന് ശേഷം ഏറ്റവും സുരക്ഷിതത്വം ഇപ്പോള്‍ അനുഭവിപ്പെടുന്നുവെന്ന് ഉച്ചകോടി കഴിഞ്ഞ അടുത്ത ദിവസം ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ഇതിന്നിടെയാണ് ട്രംപ് അപ്രതീക്ഷിതമായി നിലപാട് മാറ്റിയത്.
ഉപരോധം നീട്ടാനുള്ള തീരുമാനം വ്യക്തമാക്കി യു.എസ് കോണ്‍ഗ്രസിനയച്ച കുറിപ്പില്‍ ശക്തമായ ഭാഷയിലാണ് ഉത്തരകൊറിയയെ സംബന്ധിച്ച് ട്രംപ് എഴുതിയിരിക്കുന്നത്. യു.എസിന്റെ സുരക്ഷക്കും വിദേശനയത്തിനും സാമ്പത്തിക മേഖലയിലും ഉ.കൊറിയയുടെ ഭീഷണി തുടരുകയാണെന്ന് ട്രംപ് എഴുതിയ കുറിപ്പില്‍ പറയുന്നു.ഇതോടെ യു.എസ് ഏര്‍പ്പെടുത്തിയ കടുത്ത സാമ്പത്തിക ഉപരോധം തുടരും. ഉത്തരകൊറിയന്‍ നേതാക്കള്‍ക്കോ ഭരണകക്ഷിക്കോ യു.എസിലുള്ള സ്വത്തുക്കള്‍ വില്‍ക്കുന്നതിനോ കൈമാറ്റം ചെയ്യുന്നിതിനോ ഉള്ള വിലക്കുകള്‍ തുടരും.
മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ആണവ പരീക്ഷണങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ക്ക് പുറമെയാണിത്. ഉപരോധങ്ങള്‍ തുടരുമെന്നും ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ ഏര്‍പ്പെടുത്താമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം.
എന്നാല്‍ ട്രംപിന്റെ നിലപാട് മാറ്റത്തിനെതിരേ ഡമോക്രാറ്റിക് പാര്‍ട്ടി രംഗത്തെത്തി. സിംഗപ്പൂരില്‍ നടന്ന ഉച്ചകോടിക്ക് ശേഷമുള്ള ട്രംപിന്റെ നിലാപാടിന്റെ വൈരുദ്ധ്യമാണിതെന്ന് ഡമോക്രാറ്റിക്ക് പാര്‍ട്ടി നേതാവ് ചക്ക് ഷിമ്മര്‍ പറഞ്ഞു. കേവലം ചിത്രമെടുത്ത് പിരിയുന്നതിന് പകരം വളരെ ഗൗരവത്തോടെയാണ് ട്രംപ് കിം കൂടിക്കാഴ്ചയെ സ്വീകിരിച്ചത്. എന്നാല്‍ ഇപ്പോള്‍ പറയുന്നത് ഉത്തരകൊറിയയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടില്ലെന്നാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ ദക്ഷിണകൊറിയയുമായുള്ള സംയുക്ത സൈനിക അഭ്യാസം അവസാനിപ്പിച്ചതായി യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ പറഞ്ഞു. ഓഗസ്റ്റില്‍ നടക്കേണ്ട സൈനിക അഭ്യാസം അവസാനിപ്പിച്ചുവെന്ന് നേരത്തെ യു.എസ്- ദക്ഷിണ കൊറിയന്‍ പ്രതിനിധികള്‍ അറിയിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ദക്ഷിണ കൊറിയയുമായുള്ള സംയുക്ത സൈനിക അഭ്യാസം പൂര്‍ണമായി അവസാനിപ്പിച്ചതായി മൈക് പോംപിയോ വെള്ളിയാഴ്ച അറിയിച്ചത്. ഉച്ചകോടിയുടെ ഭാഗമായുള്ള തീരുമാനമായിരുന്നു ദ.കൊറിയ-യു.എസ് സംയുക്ത സൈനിക അഭ്യാസം അവസാനിപ്പിക്കുകയെന്നുള്ളത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."