HOME
DETAILS
MAL
എസ്.വൈ.എസ് മേഖല കണ്‍വന്‍ഷന്‍
backup
July 10 2016 | 08:07 AM
നെടുമ്പാശ്ശേരി: മതസംഘടനകളുടെ പ്രവര്‍ത്തന ലക്ഷ്യം മതത്തിന്റെ യഥാര്‍ഥ തത്വങ്ങള്‍ സാധാരക്കാര്‍ക്ക് ശരിയായ രീതിയില്‍ മനസ്സിലാക്കിക്കൊടുക്കുന്നതായിരിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്‍ ജലീല്‍ ഫൈസി പറഞ്ഞു. സുന്നി യുവജന സംഘത്തിന്റെ (എസ്.വൈ.എസ്) നേതൃത്വത്തില്‍ കുന്നുകര അഹന ഓഡിറ്റോറിയത്തില്‍ നടന്ന കുന്നുകര മേഖല കണ്‍വന്‍ഷനില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കുന്നുകര ജമാഅത്ത് ഖത്തീബ് അബ്ദുള്‍ റസാക്ക് ഫൈസി കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.കെ.എം ബഷീര്‍ അധ്യക്ഷനായിരുന്നു. എം.എ അബ്ദുള്‍ ജബ്ബാര്‍, വി.എം ബാവക്കുഞ്ഞ്, വി.എം അഷ്‌റഫ്, എം.എ സുധീര്‍, എന്‍.ബി നാസര്‍, ഇ.എം സബാദ്, മുജീബ് വയല്‍കര, എ.പി ഹസീദ്, എന്‍.എസ് ജാഫര്‍, എ.എ അബ്ദുള്‍ റഹ്മാന്‍ കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."