സ്വര്‍ണവില വര്‍ധിച്ചു; പവന് 34,000
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. പവന് 240 രൂപയാണ് ഇന്നലെ കൂടിയത്. ഇതോടെ, ഒരു പവന് സ്വര്‍ണത്തിന് 34,000 രൂപയായി. രണ്ട് മാസത്തോളമായി രാജ്യത്തെ പ്രധാന സ്വര്‍ണാഭരണ ശാലകള്‍ അടഞ്ഞു കിടക്കുകയാണെങ്കിലും സ്വര്‍ണവില പടിപടിയായി ഉയരുകയായിരുന്നു.
മെയ് എട്ടിന് സ്വര്‍ണവില പവന് 34,080 രൂപവരെ ഉയര്‍ന്നു. ഇതാണ് സമീപകാലത്തെ റെക്കോര്‍ഡ് വില. ഈ ആഴ്ചയുടെ തുടക്കത്തില്‍ അല്പം കുറഞ്ഞ് പവന് 33,760 രൂപ എന്ന നിലയിലെത്തി. ഇന്നലെ ഗ്രാമിന് 30 രൂപ വര്‍ധിച്ച് വീണ്ടും 34,000ത്തിലേക്ക് എത്തുകയായിരുന്നു.
അതിനിടെ, ഒറ്റമുറിക്കടകള്‍ തുറക്കാമെന്ന ഇളവ് ഉപയോഗിച്ച് ഗ്രാമപ്രദേശങ്ങളിലും മറ്റുമുള്ള ചെറുകിട-ഇടത്തരം ജ്വല്ലറികള്‍ തുറക്കുന്നുണ്ട്. എന്നാല്‍, പ്രതീക്ഷിച്ച കച്ചവടം ലഭിച്ചില്ലെന്ന് വ്യാപാരികള്‍ പറയുന്നു. ഉയര്‍ന്ന വില തന്നെയാണ് പ്രധാന കാരണം. ലോക്ക് ഡൗണ്‍ കാരണം തൊഴില്‍മേഖല സ്തംഭിച്ചതിനാല്‍ പണലഭ്യത കുറഞ്ഞതും തിരിച്ചടിയായി. ആഗോളതലത്തില്‍ ഓഹരി വിപണികള്‍ ഇടിഞ്ഞതാണ് സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."