HOME
DETAILS
MAL
കൊടുവള്ളി നഗരസഭാ കൗണ്‍സിലറെ അയോഗ്യനാക്കിയത് സ്റ്റേ ചെയ്തു
backup
April 11 2017 | 17:04 PM
കൊടുവള്ളി: നഗരസഭയിലെ പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ കെ.ശിവദാസനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് അയോഗ്യനാക്കിയത് ഹൈക്കോടതി സ്റ്റേ ചെയ്തു. തദ്ദേശസ്ഥാപനങ്ങളിലെ കൂറുമാറ്റ നിരോധന നിയമം നാലാം വകുപ്പ് പ്രകാരമാണ് കമ്മിഷന് ശിവദാസനെ അയോഗ്യനാക്കിയിരുന്നത്. ഇതിനെതിരേ ശിവദാസന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീലിലാണ് കോടതി താല്കാലിക സ്റ്റേ നല്‍കിയത്.
നഗരസഭയിലെ 28ാം നമ്പര്‍ ഡിവിഷനായ കൊടുവള്ളി ഈസ്റ്റില്‍ നിന്നും മുസ്ലിം ലീഗ് പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് ശിവദാസന്‍ വിജയിച്ചത്. കക്ഷിബന്ധം കാണിക്കുന്ന സത്യപ്രസ്താവനയില്‍ സ്വതന്ത്രന് എന്നതിന് പകരം യു.ഡി.എഫ് എന്ന് എഴുതിയതാണ് അയോഗ്യതക്കിടയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."