സഊദിയില്‍ ജല ഉപയോഗം രണ്ട് ശതമാനം കുറഞ്ഞു
ജിദ്ദ: ജല ഉപയോഗം രണ്ട് ശതമാനം കുറഞ്ഞതായി സഊദി ജല കൃഷി മന്ത്രാലയം. ജല സമ്പത്ത് പാഴാക്കുന്നതിനെതിരെ നടത്തിയ ബോധവല്‍ക്കരണ പരിപാടി വിജയകരമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് രാജ്യത്ത് ജല ഉപയോഗം രണ്ട് ശതമാനം കുറഞ്ഞു. 2016ല്‍ 23,934 ബില്യന്‍ ക്യൂബിക് മീറ്റര്‍ ജലം ഉപയോഗിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ഉപയോഗം 23,350 ബില്യനായി കുറക്കാന്‍ സാധിച്ചത് നേട്ടമാണെന്ന് ജല കൃഷി മന്ത്രാലയം വ്യക്തമാക്കി. കൃഷി ആവശ്യങ്ങള്‍ക്കാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ജലം ഉപയോഗിക്കുന്നത്. കഴിഞ്ഞ വര്‍ഷം കൃഷിക്ക് 82 ശതമാനവും മുനിസിപ്പാലിറ്റി സേവനങ്ങളുടെ ഭാഗമായി 13.5 ശതമാനവും ജലം ഉപയോഗിച്ചു.
ഒരു വ്യക്തി ശരാശരി 265 ലിറ്റര്‍ വെളളമാണ് സഊദിയില്‍ ഉപയോഗിക്കുന്നത്. ജല ഉപയോഗം ഏറ്റവും കൂടുതലുളളത് തലസ്ഥാനമായ റിയാദ് പ്രവിശ്യയിലാണ്. കഴിഞ്ഞ വര്‍ഷം റിയാദില്‍ 1.07 ബില്യന്‍ ക്യുബിക് മീറ്റര്‍ വെളളം ഉപയോഗിച്ചു. രാജ്യത്ത് ആകെ ഉപയോഗിച്ചതിന്റെ 34 ശതമാനവും റിയാദിലാണെന്നും ജല കൃഷി മന്ത്രാലയം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."