ഷാജഹാനോട് വ്യക്തിവൈരാഗ്യമില്ലെന്ന് പിണറായി; ഉണ്ടെന്ന് ഷാജഹാന്‍
തിരുവനന്തപുരം: ഡി.ജി.പി ഓഫിസിനു മുന്നില്‍ നടത്തിയ സമരത്തിനിടയില്‍ അറസ്റ്റിലായ കെ.എം ഷാജഹാനോട് തനിക്ക് ഒരു വ്യക്തിവൈരാഗ്യവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നെങ്കില്‍ അത് നേരത്തെ തീര്‍ക്കാമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഷാജഹാനെതിരായ പൊലിസ് നടപടി സമരം നടക്കുന്ന സ്ഥലത്തുപോയി ബഹളം വച്ചതുകൊണ്ടാണ്. ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് ഷാജഹാനോട് വിരോധമുണ്ടെന്നത് വളരെ പഴകിയ ആരോപണമാണ്. ഇപ്പോള്‍ ഷാജഹാന്റെ രക്ഷാധികാരിയായി ഉമ്മന്‍ ചാണ്ടി രംഗത്തു വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അറസ്റ്റിന് പിന്നില്‍ വ്യക്തിവിരോധം തന്നെയെന്ന് ഷാജഹാന്‍ ആവര്‍ത്തിച്ചു. വ്യക്തിവിരോധമല്ലെങ്കില്‍ പിന്നെ എന്തിനാണ് അറസ്റ്റ് ചെയ്ത് ഏഴു ദിവസം ജയിലിലിട്ട് പീഡിപ്പിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ജാമ്യത്തില്‍ പുറത്തിറങ്ങിയ ഷാജഹാന്‍ മാധ്യമങ്ങളോടു പറഞ്ഞു. ലാവ്‌ലിന്‍ കേസിലെ നിലപാടാണ് തന്നോടുള്ള വിരോധത്തിനു കാരണം. ആ പക തീര്‍ക്കാമെന്നാണെങ്കില്‍ കേരളത്തില്‍ അതു നടക്കില്ല. പിണറായിയുടെ അഹങ്കാരത്തിനു മറുപടി നല്‍കും. ഇനിയുള്ള ജീവിതം അതിനു വേണ്ടിയാണ്. മൂന്നാം തലമുറ കമ്മ്യൂണിസ്റ്റാണ് താനെന്നും ഷാജഹാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."