HOME
DETAILS
MAL
നാട്ടിലേക്ക് തിരിച്ച 14 അതിഥി തൊഴിലാളികള്‍ അപകടത്തില്‍ മരിച്ചു
backup
May 15 2020 | 04:05 AM
ഭോപാല്‍/ലക്നൗ: ലോക്ക്ഡൗണില്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുകയായിരുന്നു 14 അതിഥി തൊഴിലാളികള്‍ അപകടത്തില്‍ മരിച്ചു. യു.പിയിലെ മുസാഫര്‍ നഗറിലും മധ്യപ്രദേശിലെ ഗുനിയിലുമാണ് അപകടം.
മുസാഫര്‍ നഗറില്‍ കാല്‍നടയായി പുറപ്പെട്ട അതിഥി തൊഴിലാളികളെ ബസ്സിടിച്ച് ആറ് പേരും മധ്യപ്രദേശിലെ ഗുനിയില്‍ ട്രക്കില്‍ ബസ്സിടിച്ച് എട്ട് തൊഴിലാളികളുമാണ് മരിച്ചത്. പഞ്ചാബില്‍ നിന്ന് ബീഹാറിലെ ഗ്രാങ്ങളിലേക്ക് നടന്നും പോകുംവഴിയാണ് മുസാഫര്‍ നഗറില്‍ അതിഥി തൊഴിലാളികളുടെ മേല്‍ ബസ് പാഞ്ഞുകയറിയത്. ബസില്‍ ആരും ഉണ്ടായിരുന്നില്ലെന്നും അപകടത്തിന് പിന്നാലെ ഡ്രൈവര്‍ സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടെന്നും പൊലിസ് പറഞ്ഞു. മരിച്ച അതിഥി തൊഴിലാളികളെ തിരിച്ചറിയാന്‍ ശ്രമം നടക്കുകയാണെന്നും പൊലിസ് വ്യക്തമാക്കി.
മസാഫര്‍ നഗര്‍ അപകടം നടന്ന് മണിക്കൂറുകള്‍ക്കമായിരുന്നു മധ്യപ്രദേശിലേ അപകടം. മഹാരാഷ്ട്രയില്‍ നിന്ന് 70 ഓളം തൊഴിലാളികളുമായി ഉത്തര്‍പ്രദേശിലേക്ക് പോകുകയായിരുന്ന ട്രക്കില്‍ ഗുനയിലെ ബൈപാസ് റോഡില്‍വച്ച് ബസ് ഇടിക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്നോടെ നടന്ന അപകടത്തില്‍ 55-60 തൊഴിലാളികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തൊഴിലാളികളില്‍ ഭൂരിഭാഗവും ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയില്‍ നിന്നുള്ളവരാണെന്നാണ് വിവരം.
നേരത്തെ ഔറംഗാബാദല് തീവണ്ടിക്കടിയില്‍പ്പെട്ട് അതിഥി തൊഴിലാളികള്‍ മരിച്ചിരുന്നു. സ്വന്തം നാടുകളിലേക്ക് തിരിച്ചുപോകുന്നതിനിടെ റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങുകയായിരുന്ന അതിഥി തൊഴിലാളികള്‍ക്ക് മേല്‍ ചരക്കു വണ്ടി കയറുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."