അറബി പാഠപുസ്തകങ്ങള്‍ ഇനി ബ്രെയില്‍ ലിപിയിലും
കോഴിക്കോട്: പൊതുവിദ്യാലയങ്ങളിലും സ്പെഷല്‍ സ്കൂളുകളിലും പഠിക്കുന്ന കാഴ്ച പരിമിതരായ വിദ്യാര്‍ഥികള്‍ക്ക് അറബിഭാഷാ പാഠപുസ്തകങ്ങളും ഇനി ബ്രെയില്‍ ലിപിയില്‍ വായിക്കാം. കാഴ്ചയില്ലാത്തവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന അസ്സബാഹ് സൊസൈറ്റി ഫോര്‍ ദി ബ്ലൈന്‍ഡാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശപ്രകാരം ഏഴാംതരം വരെയുള്ള പാഠപുസ്തകങ്ങള്‍ ബ്രെയില്‍ ലിപിയില്‍ അച്ചടിച്ചത്.
ബ്രെയില്‍ ലിപിയില്‍ അറബി സാങ്കേതികവിദ്യയുടെ അപര്യാപ്തതമൂലം കാഴ്ചയില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ഇതുവരെയും അറബി പാഠപുസ്തകങ്ങള്‍ ലഭിച്ചിരുന്നില്ല. ജില്ലയിലെ അന്ധവിദ്യാലയങ്ങളിലേക്കും പൊതുവിദ്യാലയങ്ങളിലെ കാഴ്ചയില്ലാത്ത വിദ്യാര്‍ഥികള്‍ക്കുമുള്ള പാഠപുസ്തക വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ആയിഷ സമീഹ, ഫാത്തിമ ഹവ എന്നീ വിദ്യാര്‍ഥികള്‍ക്കു നല്കി ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.കെ സുരേഷ് കുമാര്‍ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട് മുഖ്യാതിഥിയായിരുന്നു. അസ്സബാഹ് സൊസൈറ്റി ഫോര്‍ ദി ബ്ലൈന്‍ഡ് സംസ്ഥാന പ്രസിഡന്റ് പി.എ അബ്ദുല്‍ കരീം, സെക്രട്ടറി പി.ടി മുഹമ്മദ് മുസ്തഫ, കെ.എ.ടി.എഫ് മുന്‍ സംസ്ഥാന സെക്രട്ടറി സി. അബ്ദുല്‍ അസീസ്, ജില്ലാ സെക്രട്ടറി എ. അബ്ദുല്‍ റഹീം, ഉപജില്ലാ വൈസ് പ്രസിഡന്റ് വി. മുഹമ്മദ് ഷെരീഫ്, വനിതാ വിങ് ജില്ലാ പ്രസിഡന്റ് വി. സൈനബ ടീച്ചര്‍, കെ.എസ്.ടി.യു വൈസ് പ്രസിഡന്റ് സി.കെ മുഹമ്മദ് അമീര്‍, കോഡിനേറ്റര്‍ സി.എച്ച് റാഷിദ് കണ്ണൂര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."