അനുമതി പത്രമില്ലാതെ ഹജ്ജിന് എത്തുന്നവരെ തടയാന്‍ ഇനി ഇലട്രോണിക് മതിലും
ജിദ്ദ: അനധികൃതമായി ഹജ്ജിനു എത്തുന്നവരെ തടയാന്‍ ഇലക്‌ട്രോണിക് മതില്‍ പദ്ധതിയുമായി സഊദി ഹജ്ജ്-ഉംറ മന്ത്രാലയം. അനുമതിപത്രം ഇല്ലാത്തവര്‍ക്ക് പ്രദേശത്ത് പ്രവേശനം നിഷേധിക്കുന്ന രീതിയിലായിരിക്കും സംവിധാനം. ഹജ്ജിനു അനുമതി പത്രമില്ലാത്തവരും ഇഖാമ തൊഴില്‍ ലംഘകരും ഹജ്ജ് ചെയ്യുന്നത് തടയാനായി പുണ്യസ്ഥലങ്ങള്‍ക്ക് ചുറ്റും ഇലക്ട്രോണിക് ഭിത്തി സ്ഥാപിക്കാനാണ് അധികൃതരുടെ പദ്ധതി.
സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടകനും മക്ക ഗവര്‍ണറും സെന്‍ട്രല്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നു. ഹജ്ജ് ഉംറ സീസണില്‍ മക്കയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളുടെ നീക്കം എളുപ്പമാക്കാനായി ജിദ്ദ മക്ക എക്‌സ് പ്രസ്സ് വേയിലെ ശുമൈസി ചെക്ക് പോസ്റ്റ് വികസിപ്പിക്കുന്നതിനുള്ള പദ്ധതിയും ഉടന്‍ നടപ്പിലാകും. കഴിഞ്ഞ വര്‍ഷം അനുമതിയില്ലാതെ ഹജ്ജിനു ശ്രമിച്ച 3,81,634 വിദേശികളെ ചെക്ക്‌പോസ്റ്റുകളില്‍ നിന്ന് തിരിച്ചയച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."