വനനിയമങ്ങള്‍ അട്ടിമറിച്ച് നടത്തുന്ന വന്‍കിട കൈയ്യേറ്റങ്ങളെ സാധൂകരിക്കുന്ന തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന്
പാലക്കാട്: തോട്ടം തോഴിലാളികളെയും തോട്ടം മേഖലയെയും സഹായിക്കാനെന്ന വ്യാജേന, വനനിയമങ്ങള്‍ അട്ടിമറിച്ച് വന്‍കിട കൈയ്യേറ്റങ്ങളെ സാധൂരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പന്തിരിയണമെന്ന് ജില്ലാ ഹരിത സമ്മേളനം ആവശ്യപ്പെട്ടു. തോട്ടം ഉടമകള്‍ക്ക് സര്‍ക്കാര്‍ ഭൂമിയില്‍ അധികാര അവകാശം നല്കാനുള്ള താത്പര്യമാണ് ഇതിനു പിന്നില്‍.
പരിസ്ഥിതി ലോല സംരക്ഷണ നിയമ പരിധിയില്‍ നിന്ന് തോട്ടം മേഖലയെ പൂര്‍ണമായും ഒഴിവാക്കുന്നത് ടാറ്റ, ഹാരിസണ്‍, എ.വി.ടി, ടി.ആര്‍&ടി എന്നീ വന്‍കിട കൈയ്യേറ്റക്കാരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ്.ഇതിനു പിന്നിലുള്ള ഗൂഢാലോചനയും സാമ്പത്തിക താത്പര്യങ്ങളും അന്വഷണ വിധേയമാക്കണം.
സര്‍ക്കാര്‍ ഭൂമിയോ സര്‍ക്കാര്‍ ഗ്രാന്റോ വഴികാട്ടിയ ഭൂമിയിലെ മരങ്ങള്‍ വെട്ടുകയാണെങ്കില്‍ 'കുറ്റിക്കാണം' നല്കണമെന്ന സുപ്രിം കോടതി വിധിയുടെയും 1980ലെ കേരള ലാന്‍ഡ് ഗ്രാന്‍ഡ് ട്രീസസ് മോഡിഫിക്കേഷന്‍ ആക്റ്റിന്റേയും ലംഘനവും സംസ്ഥാന ഖജനാവിന് കോടികളുടെ നഷ്ടവുമാണ് സര്‍ക്കാര്‍ തീരുമാനം.തര്‍ക്കഭൂമിയില്‍ നിന്ന് ലക്ഷകണക്കിന് മരങ്ങള്‍ മുറിച്ചുനീക്കാനും കാരണമാവും.
വ്യാജരേഖ ചമച്ച് ഭൂമി കൈവശപ്പെടുത്തിയതിനെതിരെ ക്രൈംബ്രാഞ്ച് രജിസററര്‍ ചെയ്ത 45 ക്രിമിനല്‍ കേസുകള്‍ ഉള്‍പ്പടെയുള്ള നിയമ പോരാട്ടങ്ങളും ഭൂമി ഏറ്റെടുക്കല്‍ നടപടികളും ദുര്‍ബലമാവും എന്ന് ജില്ലാ ഹരിത സമ്മേളനം ഉദ്ഘാടനം ചെയ്തു കൊï് കിന്‍ഫ്ര സമര സമിതി ചെയര്‍മാന്‍ ജി ശിവരാജന്‍ അഭിപ്രായപ്പെട്ടു. പുനര്‍ജനി പ്രസിഡന്റ് ദീപം സുരേഷ് അദ്ധ്യക്ഷനായി. കൗണ്‍സിലര്‍ പ്രീയ വെങ്കിടേഷ്, ഹരിദാസ് മച്ചിങ്ങല്‍ , ബോബന്‍ മാട്ടുമന്ത , മണി കുളങ്ങര, ഡോ. കെ.വി മനോജ്, എസ്.ഗുരുവായൂരപ്പന്‍, അജീഷ് മാഷ്, ആശ രാജ്, ദീപക് വര്‍മ്മ ,ചേറ്റൂര്‍ ശിവദാസ് എന്നിവര്‍ പ്രസംഗിച്ചു .നഗരത്തിലെ തോടുകളും അഴുക്കുചാലുകളും എന്ന വിഷയത്തില്‍ പാലക്കാട് നഗരസഭ എ.എക്‌സി എഞ്ചീനിയര്‍ സ്വാമി ദാസ് , വികസനവും മലീനികരണവും വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ കെ.എ ഷാജി, എന്നിവര്‍ ക്ലാസുകള്‍ നയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."