തൊഴിലിടങ്ങളില്‍ ആത്മാര്‍ത്ഥതയോടെ അഞ്ച് വനിതകള്‍
മാള: തൊഴിലിടങ്ങളില്‍ ആത്മാര്‍ത്ഥതയോടെ അഞ്ചു വനിതകള്‍ വിസ്മയമാകുന്നു. 'എല്ലുമുറിയെ പണിയെടുത്താല്‍ പല്ല് മുറിയെ തിന്നാം' എന്ന പഴഞ്ചൊല്ലിനെ അര്‍ഥവത്താക്കി അഞ്ചു വനിതകള്‍ തങ്ങളുടെ പണികള്‍ ചെയ്തു തീര്‍ക്കുന്നു.
പൊയ്യ പഞ്ചായത്ത് മാള പള്ളിപ്പുറം വാര്‍ഡ് ഒന്നിലാണ് കൂലി തൊഴിലാളികളുടെ വേഷവുമായി ഈ വനിതകള്‍ വിസ്മയ കാഴ്ചയാവുന്നത്.
രാധാ രാഘവന്‍, പത്മിനി രവി, ലീല ഷണ്‍മുഖന്‍, ലളിത നാരായണന്‍, ശാരദാ ബാലന്‍ എന്നിവര്‍ അഞ്ചു പേരും ഒന്നിച്ചാണ് ജോലിക്ക് ഇറങ്ങി തിരിക്കുന്നത്. വര്‍ഷം മുഴുവനും ജോലിയുള്ളതിനാല്‍ ബിസിയാണ്.
പ്രദേശത്തെ ഭൂഉടമകളുടെ പറമ്പുകളില്‍ ഇവര്‍ക്കു വേണ്ടുവോളം പണിയുണ്ട്. ഇവരുടെ കൂലി കേട്ടാല്‍ ഒന്നമ്പരക്കും.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പോലും പ്രതിദിനം ആയിരം കൂലി നല്‍കണം.
എന്നാല്‍ ഈ വനിത ഒരാള്‍ക്ക് 400 മാത്രം മതി. തെങ്ങിനു തടമെടുക്കാനും പിന്നെ മൂടാനും കപ്പ നടാനും മറ്റു കൃഷിപണികളും ഇവര്‍ അനായാസം ചെയ്തു തീര്‍ക്കും.നിര്‍ധന കുടുംബങ്ങളാണ് എങ്കിലും കൂലിയുടെ കാര്യത്തില്‍ തര്‍ക്കമില്ല. കിട്ടിയതും വാങ്ങി പോകും.
ഉച്ചക്ക് ഭക്ഷണം ഇവര്‍ കൊണ്ടുവരും. രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ച് വരെ കഠിനാദ്ധ്വാനം ചെയ്യും.
പുരുഷന്മാരെക്കാള്‍ നന്നായി ജോലി ചെയ്യുന്ന അഞ്ചു വനിതകള്‍ക്കും മഴക്കാലം തടസമേയല്ല.
സ്വന്തമായി ആയുധങ്ങള്‍ വാങ്ങി സൂക്ഷിക്കുന്നുണ്ട്. കഠിനാദ്ധ്വാനം ചെയ്യുന്നതു കൊണ്ടാകാം രോഗങ്ങള്‍ക്ക് ഇവരെ കീഴ്‌പെടുത്താനായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."