HOME
DETAILS

നൂറിലധികം സര്‍വിസുകള്‍; നൂറില്‍ നൂറു മാര്‍ക്കുമായി റെയില്‍വേ പാര്‍സല്‍ സര്‍വിസ്

  
backup
May 16 2020 | 03:05 AM

%e0%b4%a8%e0%b5%82%e0%b4%b1%e0%b4%bf%e0%b4%b2%e0%b4%a7%e0%b4%bf%e0%b4%95%e0%b4%82-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%bf%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d
 
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ കാലത്ത് ചരക്കുനീക്കം സുഗമമാക്കുന്നതിനായി ഇന്ത്യന്‍ റെയില്‍വേ ആരംഭിച്ച പ്രതിദിന പാര്‍സല്‍ ട്രെയിന്‍ സര്‍വിസുകള്‍ക്ക് നൂറില്‍ നൂറു മാര്‍ക്ക്. നൂറിലധികം പ്രതിദിന പാര്‍സല്‍ സര്‍വിസുകളാണ് തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ ഇതുവരെ പൂര്‍ത്തിയാക്കിയത്. ഒരു ലക്ഷം കിലോഗ്രാമിലധികം സാധനസാമഗ്രികള്‍ ലക്ഷ്യസ്ഥാനത്തെത്തിച്ചു. 
തിരുവനന്തപുരം ഡിവിഷനില്‍ ഏപ്രില്‍ ഒന്‍പതിനാണ് പരീക്ഷണാര്‍ഥം പ്രതിദിന പാര്‍സല്‍ സര്‍വിസ് ട്രെയിനുകള്‍ ഓടിത്തുടങ്ങിയത്. തുടക്കത്തില്‍ ആറു ദിവസത്തേക്കു മാത്രമായിരുന്നു സര്‍വിസുകള്‍ നിശ്ചയിച്ചതെങ്കിലും ലോക്ക് ഡൗണ്‍ നീട്ടിയതോടെ സര്‍വിസുകളും നീട്ടുകയായിരുന്നു. കാര്‍ഷിക വിളകളും പച്ചക്കറിയും പച്ചമീനും ഉള്‍പ്പെടെ ചുരുങ്ങിയ ചെലവില്‍ കൊണ്ടുപോകാന്‍ കഴിയുന്ന പാര്‍സല്‍ ബുക്കിങ്ങുകള്‍ക്ക് മികച്ച പ്രതികരണമാണ് പൊതുജനങ്ങളില്‍ നിന്നുണ്ടായത്.
ഏപ്രില്‍ ഒന്‍പതിന് രണ്ടു പ്രത്യേക പ്രതിദിന പാര്‍സല്‍ ട്രെയിന്‍ സര്‍വിസുകളാണ് തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ ആരംഭിച്ചത്. തുടര്‍ന്ന് ഓഖയ്ക്കും തിരുവനന്തപുരത്തിനുമിടയ്ക്ക് മൂന്നു പ്രത്യക സര്‍വിസുകളും നടത്തി. ലോക്ക് ഡൗണില്‍ കാര്‍ഷിക വിളകള്‍ ചുരുങ്ങിയ ചെലവില്‍ വിപണിയിലെത്തിക്കാമെന്നതിനാല്‍ കര്‍ഷകരാണ് ഇടപാടുകാരില്‍ കൂടുതലും. 
പ്രതിദിനം ബുക്കിങ്ങുകള്‍ വര്‍ധിച്ചതിന്റെ പശ്ചാത്തലത്തിലും ഉപഭോക്താക്കള്‍ക്കു സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായും പാര്‍സല്‍ സേവനങ്ങള്‍ വീട്ടുപടിക്കലെത്തിക്കുകയാണ് റെയില്‍വേ ഇപ്പോള്‍. തപാല്‍ വകുപ്പുമായി കൈകോര്‍ത്താണ് റെയില്‍വേ വീട്ടുപടിക്കല്‍ പാര്‍സല്‍ സേവനമെത്തിക്കുന്നത്. ബുക്ക് ചെയ്യുന്നവരുടെ വീടുകളെത്തി പാര്‍സല്‍ സ്വീകരിക്കാനും ലഭിക്കേണ്ട ആളുകളുടെ വീടുകളിലെത്തി വിതരണം ചെയ്യാനും തപാല്‍ വകുപ്പിന്റെ സേവനം പ്രയോജനപ്പെടുത്തുകയാണ്. 
ഇതിനായി റെയില്‍വേ തിരുവനന്തപുരം ഡിവിഷനും തപാല്‍ വകുപ്പ് കേരള സര്‍ക്കിളും ധാരണാപത്രം ഒപ്പുവച്ചു. ഇതുപ്രകാരം തപാല്‍ ഉദ്യോഗസ്ഥര്‍ പാര്‍സല്‍ ഉപഭോക്താവിന്റെ സ്ഥലത്തു നിന്ന് ശേഖരിച്ച് അവ ബുക്ക് ചെയ്യും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, ആലുവ, തൃശൂര്‍ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഈ സേവനമുണ്ടാവുക. നിലവിലുള്ള പ്രതിദിന പാര്‍സല്‍ സര്‍വിസുകള്‍ ഈ മാസം 31 വരെ ദീര്‍ഘിപ്പിക്കാനും റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്.
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  6 minutes ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  16 minutes ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  24 minutes ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  41 minutes ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  an hour ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  2 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  3 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  3 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  3 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  4 hours ago