നൊമ്പരമായി അബ്ദുല്‍ അസീസ് മുസ്‌ലിയാരുടെ വേര്‍പാട്
മഞ്ചേരി: കാരക്കുന്ന് ആമയൂര്‍ റോഡില്‍ നെടുമ്പുണ്ടന്‍ അബ്ദുല്‍ അസീസ് മുസ്‌ലിയാരുടെ വിയോഗം നാടിന്റെ നൊമ്പരമായി. വൈജ്ഞാനികവും പ്രബോധനപരവുമായ ജീവിതത്തിന്റെ നേര്‍സാക്ഷ്യങ്ങളായ പൂര്‍വസൂരികളുടെ പാതയില്‍ സമസ്തയുടെ ഖാദിമായി ജീവിച്ച അദ്ദേഹത്തിന്റെ നിര്യാണം മഞ്ചേരിക്ക് കനത്ത നഷ്ടമാണ്.
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മുഫത്തിശായി വര്‍ഷങ്ങളോളം സേവനംമനുഷ്ടിച്ച അദ്ദേഹം തൃക്കലങ്ങോട് പഞ്ചായത്ത് സുന്നി മഹല്ല് ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങളുടെ അമരത്തിരുന്നു തന്നെയാണ് വിടപറഞ്ഞത്. മഞ്ചേരി കാരക്കുന്ന് പ്രദേശങ്ങളില്‍ സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഏറെ പ്രവര്‍ത്തിച്ചു.
മുഫത്തിശായിരുന്ന അദ്ദേഹം ജോലിയില്‍ നിന്നു വിരമിച്ച ശേഷം മഞ്ചേരി ഷാപ്പിന്‍കുന്ന് പ്രദേശത്തെ മദ്‌റസയില്‍ സേവനം ചെയ്തു. മഞ്ചേരി ജാമിഅ ഇസ്‌ലാമിയ്യ കെട്ടിപ്പടുക്കുന്നതില്‍ അക്ഷീണം പ്രയത്‌നിക്കുകയും ചെയ്തു.
ജനാസ സന്ദര്‍ശിക്കാന്‍ നിരവധിപേരെത്തി. അബ്ദുല്‍ അസീസ് മുസ്‌ലിയാരുടെ നിര്യാണത്തില്‍ മഞ്ചേരി മേഖല റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അനുശോചനം രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."