HOME
DETAILS

എയര്‍ ഇന്ത്യക്ക് കഷ്ടകാലം; ഓഹരികള്‍ വില്‍ക്കാനുണ്ട് വാങ്ങാന്‍ ആളില്ല

  
backup
June 24 2018 | 18:06 PM

air-india

 

 

വിജയ്മല്യ വെട്ടിച്ചെന്നു പറയുന്ന 9000 കോടി രൂപയുടെ മൂന്നിരട്ടിയിലേറെ നഷ്ടത്തിലാണ് എയര്‍ ഇന്ത്യ. ഓഹരികള്‍ വിറ്റ് നഷ്ടം കുറേയങ്ങ് വീട്ടിക്കളയാമെന്നു കരുതിയപ്പോഴാകട്ടെ വാങ്ങാന്‍ മറ്റൊരു വിമാനക്കമ്പനിയും തയാറില്ലതാനും.
അമേരിക്കക്ക് പോലും ഇല്ലാത്ത തരത്തില്‍ ഇന്ത്യയുടെ സ്വന്തമായ പതാക വാഹിനിയാണ് എയര്‍ ഇന്ത്യ. എയര്‍ ബസും ബോയിങും ഉള്‍പ്പെടെ നാട്ടിനകത്തും പുറത്തുമായി 94 വിമാനത്താവളങ്ങളിലേക്ക് നമ്മുടെ വിമാനക്കമ്പനി വ്യോമയാന സര്‍വിസ് നടത്തുന്നുണ്ട്. നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള ഈ വിമാന സര്‍വിസിനു പക്ഷെ സ്വന്തം കാലില്‍ നില്‍ക്കാന്‍ വയ്യാതായിരിക്കുന്നുവെന്നറിയുന്നത് ഏതൊരു ഇന്ത്യക്കാരനെയും വേദനിപ്പിക്കും. എന്നാല്‍ നാല്‍പതിലേറെ ജീവനക്കാരും ഇഷ്ടം പോലെ കസ്റ്റമര്‍ സര്‍വിസും ഉള്ളപ്പോഴും വിദേശികള്‍ക്ക് എന്നപോലെ ഇന്ത്യക്കാര്‍ക്കും എയര്‍ ഇന്ത്യാ വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ മടിയാണ്.
മറ്റു വിമാനക്കമ്പനികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സര്‍വിസ് മോശമെന്നു അവര്‍ പരാതി പറയാന്‍ തുടങ്ങിയിട്ട് കാലമേറെയായി. വൈകിപ്പറക്കല്‍ മുതല്‍ ഭക്ഷണ നിലവാരം വരെ അവര്‍ കാരണമായി ചൂണ്ടിക്കാട്ടുന്നു. അധിക യാത്രക്കൂലി ചുമത്തിയിട്ടും ലഗേജ്ബാഗേജ് സൗകര്യങ്ങള്‍ പോലും തീര്‍ത്തും മോശം എന്നാണ് ആവലാതി. ഫലം എയര്‍ ഇന്ത്യ ഇപ്പോള്‍ അമ്പതിനായിരം കോടി രൂപയുടെ കടത്തില്‍.
വിജയ്മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് വെട്ടിച്ചു എന്നു പറയുന്ന 9000 കോടിയേക്കാള്‍ വലിയ ഈ ഭീമ നഷ്ടത്തില്‍ നിന്നു രക്ഷപ്പെടാന്‍ പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യ ഓഹരി വിറ്റഴിക്കാനുള്ള തീവ്രശ്രമത്തിലാണ്. എന്നാല്‍ ഇത് വെള്ളാനയാണെന്നു കണ്ടാകണം ഓഹരികള്‍ വാങ്ങാന്‍ സമയം നീട്ടിക്കൊടുത്തിട്ടും ആരും എത്തിയില്ല. വ്യോമയാന സെക്രട്ടറി ആര്‍.എന്‍ ചൗബേക്കു തന്നെ ഇത് തുറന്നു പറയേണ്ടിവന്നു.
കടക്കെണിയില്‍പെട്ട് വന്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരി വിറ്റഴിക്കാനും 3000 കോടിയോളം രൂപയെങ്കിലും കണ്ടെത്താനും ഒരു വര്‍ഷം മുമ്പുതന്നെ നരേന്ദ്രമോദി സര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചതായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ തന്നെ പ്രമുഖരായ കുറേ വിമാനക്കമ്പനികള്‍ ഉണ്ടായിട്ടും അവരാരും എയര്‍ ഇന്ത്യയുടെ ഓഹരി വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചില്ല.
ഓഹരി വാങ്ങുമ്പോള്‍ 33,392 കോടി രൂപയുടെ കടവും ഏറ്റെടുക്കണമെന്ന തരത്തിലുള്ള മാനദണ്ഡങ്ങള്‍ സ്വീകാര്യമല്ല എന്നാണവര്‍ പറഞ്ഞത്. 2001-ല്‍ അന്നത്തെ എന്‍.ഡി.എ ഗവണ്‍മെന്റ് നടത്തിയ ഓഹരി വില്‍പനാശ്രമവും പരാജയപ്പെടുകയായിരുന്നു എന്ന് ഓര്‍ക്കുക.
രാഷ്ട്രം ഭാരതരത്‌ന ബഹുമതി നല്‍കി ആദരിച്ച ടാറ്റാ വ്യവസായ സാമ്രാജ്യത്വത്തിന്റെ കുലപതി ആയിരുന്ന ജെ.ആര്‍.ഡി ടാറ്റ (1904-1993) സ്വന്തം ശ്രമത്തില്‍ ആരംഭിച്ചതാണ് ഇന്ത്യന്‍ വ്യോമയാന സര്‍വിസ്. പൈലറ്റ് ലൈസന്‍സ് എടുത്ത് 1932-ല്‍ ഇരുപത്തെട്ടാം വയസില്‍ കറാച്ചിയില്‍ നിന്നു മുംബൈയിലേക്ക് വിമാനം പറത്തിക്കൊണ്ട് ആരംഭിച്ച ദൗത്യം. 25 വര്‍ഷം എയര്‍ ഇന്ത്യാ വിമാനത്തിന്റെ ചെയര്‍മാന്‍ പദം അലങ്കരിച്ച അദ്ദേഹം ഈ വിമാനക്കമ്പനിക്ക് രാജ്യാന്തരങ്ങളില്‍ പ്രശസ്തി നേടിത്തന്നതും ചരിത്രം.
എന്നാല്‍ പില്‍ക്കാലത്ത് പൊതുമേഖലാ സ്ഥാപനമായി രൂപം മാറിയപ്പോള്‍ കെടുകാര്യസ്ഥതയായി എങ്ങും. ഹിന്ദുസ്ഥാന്‍ മെഷീന്‍ ടൂള്‍സ് പോലുള്ള വ്യവസായ സ്ഥാപനങ്ങള്‍ പോലും പൊതുമേഖലയില്‍ ശിരസുയര്‍ത്തി നിന്നപ്പോള്‍ എയര്‍ ഇന്ത്യക്ക് കഷ്ടകാലമായി. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള സാധാരണക്കാരായ യാത്രക്കാരെ പോലും ഒഴിവുകാല സീസണ്‍ നോക്കി പിഴിയുന്ന സ്വഭാവം എയര്‍ ഇന്ത്യ തുടര്‍ന്നുകൊണ്ടേയിരുന്നു. ഇക്കഴിഞ്ഞ സീസണില്‍ പോലും കൊച്ചിയില്‍ നിന്നു ജിദ്ദയിലേക്കു 30,000 രൂപ മാത്രം ചാര്‍ജ് ചെയ്തിരുന്ന ടിക്കറ്റിനു ഹജ്ജ് യാത്രാവേളയില്‍ 80,000 രൂപ വരെയായി വര്‍ധിപ്പിക്കുകയുണ്ടായി. ആഭ്യന്തര സര്‍വിസുകളില്‍ ഇന്‍ഡിഗോയും സ്‌പൈസ് ജെറ്റും പോലുള്ള സ്വകാര്യ കമ്പനികള്‍ ടിക്കറ്റ് ചാര്‍ജ് സാരമായി വെട്ടിക്കുറക്കുന്ന അവസരത്തിലാണ് എയര്‍ ഇന്ത്യയുടെ ഈ കൊള്ളയടി.
വിദേശ സര്‍വിസുകള്‍ക്കാകട്ടെ അബുദബി ആസ്ഥാനമായ ഇത്തിഹാദിനേയും ഡല്‍ഹിക്കടുത്ത് ഗുഡ്ഗാവില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഡിഗോയേയും പോലുള്ള വിമാനക്കമ്പനികളും ടിക്കറ്റ് ചാര്‍ജില്‍ കാര്യമായ വെട്ടിക്കുറവ് നടത്തുന്നത് എയര്‍ ഇന്ത്യ കാണുന്നില്ല. വിദേശ വിമാനങ്ങള്‍ ഇപ്പോള്‍ തന്നെ ഇന്ത്യന്‍ വിപണിയുടെ 86 ശതമാനവും കുത്തകയാക്കി കഴിഞ്ഞിട്ടുണ്ടത്രെ. 25 ബാങ്കുകളില്‍ നിന്നു കോടികള്‍ വായ്പ വാങ്ങി പ്രവര്‍ത്തന മൂലധനം കണ്ടെത്തുകയായിരുന്നു എയര്‍ ഇന്ത്യ.
മാറി മാറി വരുന്ന കേന്ദ്രസര്‍ക്കാരുകള്‍ 30,231 കോടി രൂപ നല്‍കി സഹായിച്ചിട്ടും എയര്‍ ഇന്ത്യയുടെ പ്രതീകമായ മഹാരാജാവിന് എണീറ്റു നില്‍ക്കാന്‍ പോലും സാധിക്കാതെ പോയി. കഴിഞ്ഞ യു.പി.എ സര്‍ക്കാരാണ് മുപ്പതിനായിരം കോടി രൂപയുടെ സഹായഹസ്തം നീട്ടിയിരുന്നത്.
ശരിയായ വില കിട്ടിയില്ലെങ്കില്‍ ഓഹരികള്‍ വില്‍ക്കില്ല എന്ന് വ്യോമയാന വകുപ്പ് ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും ഓഹരികള്‍ വിറ്റഴിക്കാനുള്ള ശ്രമത്തില്‍ നിന്നു ഇനിയും എയര്‍ ഇന്ത്യ പിന്നോട്ട് പോയിട്ടില്ല. ഓഗസ്റ്റ് വരെ കാത്തിരുന്ന ശേഷം വേറെ വഴികള്‍ ആലോചിക്കാമെന്നാണ് വ്യോമയാനമന്ത്രി സുരേഷ് പ്രഭു പറയുന്നത്. എയര്‍ ഇന്ത്യയെ പ്രാഥമിക വിപണിയിലിറക്കി നിയന്ത്രണം തിരിച്ചുപിടിക്കാനാകുമോ എന്ന തരത്തില്‍ മന്ത്രിസഭാ സമിതി ആലോചന നടത്തുന്നുണ്ടത്രെ.
എതായാലും വിടര്‍ന്നു നില്‍ക്കുന്ന കപ്പടാ മീശയും ഉയര്‍ന്നു നില്‍ക്കുന്ന തലപ്പാവുമായി ലോക ശ്രദ്ധ പിടിച്ചുപറ്റിയ മഹാരാജാവിനു 88-ാം വയസില്‍ ഇങ്ങനെയൊരു കഷ്ടകാലം വരുമെന്നു ആരും കരുതിയതല്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എന്റെ ചുറ്റും ഇരുട്ട് മാത്രമാണ് ഇപ്പോള്‍. ഈ വിഷമഘട്ടം അതിജീവിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ' നവീന്റെ കുടുംബത്തിന് കണ്ണൂര്‍ കലക്ടര്‍ എഴുതിയ കത്ത്  

Kerala
  •  2 months ago
No Image

ചുരുങ്ങിയ ചെലവില്‍ വിമാന യാത്ര നടത്താം;  ഗൂഗിള്‍ ഫ്‌ലൈറ്റ്‌സില്‍ പുതിയ ഫീച്ചറെത്തി

Tech
  •  2 months ago
No Image

മുണ്ടക്കൈ പുനരധിവാസം:  എസ്.ഡി.ആര്‍.എഫ് ഫണ്ട് കൃത്യമായി അനുവദിച്ചെന്ന് കേന്ദ്രം ഹൈക്കോടതിയില്‍, എന്‍.ഡി.ആര്‍.എഫ് വിഹിതം പിന്നീട്  

Kerala
  •  2 months ago
No Image

എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സരിന്‍;  പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസില്‍ ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരണം 

Kerala
  •  2 months ago
No Image

നവീന്റെ കുടുംബത്തോട് മാപ്പു ചോദിച്ച് കണ്ണൂര്‍ കലക്ടര്‍; കത്ത് കൈമാറി

Kerala
  •  2 months ago
No Image

'ഇന്ത്യയും പാകിസ്താനും ഭൂതകാലത്തെ കുഴിച്ചു മൂടണം, നല്ല അയല്‍ക്കാരായി കഴിയണം' നവാസ് ശരീഫ് 

International
  •  2 months ago
No Image

പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ബി.ജെ.പിയിലും ഭിന്നത; സുരേന്ദ്രന്‍ വേണമെന്ന് ഒരു വിഭാഗം, ശോഭാ സുരേന്ദ്രനായും കൃഷ്ണകുമാറിനായും ആവശ്യം

Kerala
  •  2 months ago
No Image

പാലക്കാട് കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്കെന്ന് സരിന്‍

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ സൈനികരെ ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ ആക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, 24 പേര്‍ക്ക് പരുക്ക്

International
  •  2 months ago
No Image

ഉയര്‍ന്നുയര്‍ന്ന് പൊന്നും വില; പവന്  57,920 രൂപയായി

Economy
  •  2 months ago