ഐ.ഐ.ഐ.ടി.എം.കെയില്‍ ഉന്നത പഠനത്തിന് അവസരം
തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ഐ.ടി ഉന്നത പഠന ഗവേഷണ സ്ഥാപനമായ ഐ.ഐ.ഐ.ടി.എം.കെയില്‍ ഐ.ടി, കംപ്യൂട്ടര്‍ സയന്‍സ് അധിഷ്ഠിത വിഷയങ്ങളില്‍ ബിരുദാനന്തരബിരുദ കോഴ്‌സുകള്‍, എം.ഫില്‍ എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ ബിരുദമാണ് ഈ കോഴ്‌സുകള്‍ക്ക് നല്‍കുന്നത്. ആകെ 160 സീറ്റുകളുണ്ട്.
എം.എസ്.സി കോഴ്‌സുകളിലെ സ്‌പെഷലൈസേഷനും സീറ്റ് വിവരവും: സൈബര്‍ സെക്യൂരിറ്റി (40), മെഷീന്‍ ഇന്റലിജന്‍സ് (30), ഡാറ്റ അനലിറ്റിക്‌സ് (30), ജിയോ സ്‌പേഷ്യല്‍ അനലിറ്റിക്‌സ് (30), എം.ഫില്‍ ഇക്കോളജിക്കല്‍ ഇന്‍ഫര്‍മാറ്റിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ് (15 വീതം).
60 ശതമാനം മാര്‍ക്കില്‍ (സി.പി.ഐ.സി.ജി.പി.എ പത്തില്‍ 6.5) കുറയാതെ ഏതെങ്കിലും സയന്‍സ് എന്‍ജിനീയറിങ് ടെക്‌നോളജി വിഷയങ്ങളില്‍ ബിരുദമുള്ളവര്‍ക്കാണ് എം.എസ്.സി കോഴ്‌സുകളില്‍ പ്രവേശനത്തിന് അര്‍ഹതയുള്ളത്. ബിരുദതലത്തില്‍ കണക്ക് പഠനവിഷയമായിരിക്കണം. എം.എസ്.സി ജിയോ സ്‌പേഷ്യല്‍ അനലിറ്റ്ക്‌സില്‍ ഈ യോഗ്യതയുള്ളവര്‍ക്കു പുറമെ ജിയോ സയന്‍സ് സ്‌പെഷലൈസേഷനോടെ 60 ശതമാനം മാര്‍ക്കുമായി ബിരുദം നേടിയവരെയും പരിഗണിക്കും.
ഇക്കോളജിക്കല്‍ ഇന്‍ഫര്‍മാറ്റിക്‌സില്‍ എം.ഫില്‍ പ്രവേശനത്തിന് നാച്വറല്‍ സയന്‍സ് (ബോട്ടണി, സുവോളജി, എന്‍വയണ്‍മെന്റല്‍ സയന്‍സ്), ഫിസിക്കല്‍ സയന്‍സ് എന്നിവയില്‍ എം.എസ്.സിയാണ് യോഗ്യത. എം.ഫില്‍ കംപ്യൂട്ടര്‍ സയന്‍സ് പ്രവേശനത്തിന് എം.എസ്.സി, എം.സി.എ, എം.ടെക് (കംപ്യൂട്ടര്‍ സയന്‍സ് ഐ.ടി ഇലക്ട്രോണിക്‌സ് ജിയോ ഇന്‍ഫര്‍മാറ്റിക്‌സ്) യോഗ്യതയുള്ളവരെയാണ് പരിഗണിക്കുക. യോഗ്യതാ പരീക്ഷയില്‍ ചുരുങ്ങിയത് കംപ്യൂട്ടര്‍ സയന്‍സ് ഐ.ടിയില്‍ മൂന്ന് പേപ്പറെങ്കിലുമുണ്ടാകണം.എം.എസ്.സി കോഴ്‌സിന് ഐ.ഐ.ഐ.ടി.എം.കെ നടത്തുന്ന പ്രവേശന പരീക്ഷയുടെയും (ഐ.ടി.സി.എ.ടി), ഗേറ്റ് സ്‌കോറിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഐ.ഐ.ഐ.ടി.എം.കെ നടത്തുന്ന ഗവേഷണ അഭിരുചി പരീക്ഷയുടെയോ (ഐ.ടി.ആര്‍.എ.ടി) തത്തുല്യമായ ഗേറ്റ്‌നെറ്റ് സ്‌കോര്‍ അടിസ്ഥാനത്തിലോ ആയിരിക്കും എം.ഫില്‍ പ്രവേശനം. തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, തൊടുപുഴ, കൊച്ചി, പെരിന്തല്‍മണ്ണ, കോഴിക്കോട്, ചെന്നൈ, ഹൈദരാബാദ്, ന്യൂഡല്‍ഹി, ഗുവാഹത്തി, പാറ്റ്‌ന, കൊല്‍ക്കത്ത, അഹമ്മദാബാദ്, ബാംഗ്ലൂര്‍, ഭോപ്പാല്‍, ഭുവനേശ്വര്‍, ചണ്ഡിഗഡ്, കോയമ്പത്തൂര്‍, ജയ്പൂര്‍, ജമ്മു, ലഖ്‌നൗ, മംഗളൂരു, നാഗ്പൂര്‍, പൂനെ, റായ്പൂര്‍, റാഞ്ചി, തിരുച്ചിറപ്പള്ളി, വിശാഖപട്ടണം എന്നിവിടങ്ങളില്‍ ജൂണ്‍ ഒന്‍പതിനായിരിക്കും പ്രവേശന പരീക്ഷ. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മേയ് 31. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനും പ്രവേശനം സംബന്ധിച്ച വിശദാംശങ്ങള്‍ക്കും www.iiitmk.ac.inadmission സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."