HOME
DETAILS

ശബരിമല ശരണം വോട്ടെടുപ്പില്‍ വേണ്ട

  
Web Desk
March 10 2019 | 20:03 PM

sabarimala-issue-not-use-in-election

 

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവും അതുമായി ബന്ധപ്പെട്ട വിഷയങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചാല്‍ അത് ഗുരുതരമായ ചട്ടലംഘനമാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണ മുന്നറിയിപ്പ് നല്‍കി.


ശബരിമലയിലെ യുവതീ പ്രവേശനം സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലുള്ളതാണ്. അതിനെതിരേ നടക്കുന്ന പ്രചാരണം ഫലത്തില്‍ സുപ്രിംകോടതി വിധിക്കെതിരേയുള്ളതായിമാറും. ദൈവം, മതങ്ങള്‍, ജാതി എന്നിവയെ പ്രചാരണ വിഷയമാക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടത്തിന് എതിരാണെന്നും ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പിന്നാലെ നല്‍കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ ചോദ്യത്തിനു മറുപടിയായി ടീക്കാറാം മീണ പറഞ്ഞു.


മതങ്ങളെയോ ദൈവങ്ങളെയോ ഉപയോഗിച്ച് പ്രാചരണം നടത്തിയതായി കണ്ടെത്തിയാല്‍ അത്തരക്കാരെ അയോഗ്യരാക്കി പ്രഖ്യാപിക്കാന്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് ശബരിമല പ്രചാരണ വിഷയമാക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിക്കുന്നത്. സാമുദായിക ധ്രുവീകരണത്തിലേക്ക് നയിക്കുന്ന തരത്തില്‍ ശബരിമല അടക്കമുള്ള വിഷയങ്ങളിലെ ചര്‍ച്ച വഴിമാറാതിരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ സുഷ്മമായി നിരീക്ഷണം നടത്തും.
കഴിഞ്ഞ സെപ്റ്റംബര്‍ 25ലെ സുപ്രിംകോടതി ഉത്തരവനുസരിച്ച് സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം സ്ഥാനാര്‍ഥികളും പാര്‍ട്ടികളും പരസ്യപ്പെടുത്തണം. കേസുകളുടെ എണ്ണം, കുറ്റകൃത്യത്തിന്റെ സ്വഭാവം, വകുപ്പ് തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കി മാധ്യമങ്ങളില്‍ മൂന്നുതവണ പരസ്യം നല്‍കണമെന്നും ഇതിനുള്ള ചെലവ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.


മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. മാതൃകാ പെരുമാറ്റച്ചട്ടം സംബന്ധിച്ച ബുക്ക്‌ലെറ്റ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നല്‍കിയിട്ടുണ്ട്.
ജില്ലകളില്‍ ചട്ടം ലംഘിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാതൃകാ പെരുമാറ്റച്ചട്ടം സംബന്ധിച്ച് രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായി ഇന്ന് ചര്‍ച്ച നടത്തുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.

ശബരിമല വിഷയം പ്രചാരണ
ആയുധമാക്കും: കെ. സുരേന്ദ്രന്‍

കോട്ടയം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ മുന്നറിയിപ്പ് തള്ളി ബി.ജെ.പി ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കുമെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ പറഞ്ഞു.


ശബരിമല പ്രചാരണ വിഷയമാക്കരുതെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല. വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് ചര്‍ച്ചാവിഷയമാക്കും.
കള്ളവോട്ട് തടയാനുള്ള നടപടികളാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ചെയ്യേണ്ടതെന്നും ബി.ജെ.പി കോര്‍ കമ്മിറ്റി യോഗത്തിനെത്തിയ സുരേന്ദ്രന്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പഠിപ്പു മുടക്കിന്റെ പേര് പറഞ്ഞ് എസ്.എഫ്.ഐ സമ്മേളനത്തിന്റെ റാലിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയതായി പരാതി- റിപ്പോര്‍ട്ട് 

Kerala
  •  5 days ago
No Image

'അവര്‍ ദൈവത്തിന്റെ ശത്രുക്കള്‍, അവരുടെ ചെയ്തിയില്‍ ഖേദിക്കേണ്ടി വരുന്നിടത്തേക്ക് അവരെ എത്തിക്കുക' ട്രംപിനും നെതന്യാഹുവുനുമെതിരെ ഇറാന്‍ പണ്ഡിതന്‍

International
  •  5 days ago
No Image

തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം: 10 മരണം, നിരവധി പേർക്ക് ഗുരുതര പരുക്കേറ്റതായി റിപ്പോർട്ട്

National
  •  5 days ago
No Image

ഡല്‍ഹിയില്‍ ഇനി പഴയ വാഹനങ്ങള്‍ക്ക് ഇന്ധനം ലഭിക്കില്ല; ഇന്നോവ ഉള്‍പ്പെടെയുള്ളവ കുറഞ്ഞ വിലക്ക് കിട്ടും, കേരളത്തിലെ യൂസ്ഡ് കാര്‍ വ്യാപാരികള്‍ക്ക് ചാകര

auto-mobile
  •  5 days ago
No Image

കണ്ടാല്‍ കേരളമാണെന്ന് തോന്നും, പക്ഷേ ഒമാന്‍ ആണ്; ഖരീഫ് സീസണില്‍ ഒമാനിലേക്ക് സന്ദര്‍ശക പ്രവാഹം

oman
  •  5 days ago
No Image

'ക്യാപ്റ്റൻ', 'മേജർ' വിളികൾ സൈന്യത്തിൽ മതി; നേതാക്കൾക്കെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ക്യാമ്പ്

Kerala
  •  5 days ago
No Image

കന്നുകാലികളെ കൊണ്ടുപോകുന്നത് തടഞ്ഞു; ശ്രീരാമസേനാ പ്രവര്‍ത്തകരെ മരത്തില്‍ കെട്ടിയിട്ടടിച്ച് നാട്ടുകാര്‍

National
  •  5 days ago
No Image

ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം; പ്രതിഷേധം ആളിക്കത്തി, ഉത്തരവുകൾ പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ

National
  •  5 days ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; ആരോ​ഗ്യസ്ഥിതി വിലയിരുത്താൻ ഇന്ന് മെഡിക്കൽ ബോർഡ് യോ​ഗം

Kerala
  •  5 days ago
No Image

വിവാഹത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യൻ യുവതിയെ കാണാനില്ല; കൂടെ കുടുംബമില്ല, ഇംഗ്ലീഷുമറിയില്ല

Kerala
  •  5 days ago