വോട്ടിങ് സാമഗ്രികള്‍ വിതരണം ചെയ്തു
തിരൂരങ്ങാടി: മലപ്പുറം പാര്‍ലമെന്റ് മണ്ഡലം ഉപതെരഞ്ഞെടുപ്പിനുളള വളളിക്കുന്ന്, വേങ്ങര നിയോജകമണ്ഡലങ്ങളിലെ പോളിങ് സ്റ്റേഷനുകളിലേക്കുളള വോട്ടിങ് സാമഗ്രികള്‍ തിരൂരങ്ങാടി പി.എസ്.എം.ഒ കോളജില്‍ വിതരണം ചെയ്തു. ശുചിത്വമിഷന്റെ സഹകരണത്തോടെ പൂര്‍ണമായും പരിസ്ഥിതി സൗഹൃദമായിട്ടാണ് വിതരണകേന്ദ്രം ഒരുക്കിയിരുന്നത്.
വേങ്ങര നിയോജകമണ്ഡലത്തില്‍ 148ഉം, വളളിക്കുന്ന് നിയോജകമണ്ഡലത്തില്‍ 163 ഉം പോളിങ് ബൂത്തുകളുമാണുളളത്. എല്ലാ നിയോജകങ്ങളിലും അഞ്ച് മാതൃകാ ബൂത്തുകളും, മൂന്ന് വനിതാ ബൂത്തുകളുമുണ്ട്.
മാതൃകാ ബൂത്ത്: (വേങ്ങര), 9 ഗവ.യുപി.സ്‌കൂള്‍ കിഴക്ക് ഭാഗം കെട്ടിടം, എ.ആര്‍.നഗര്‍, 27 മുഹമ്മദിയ്യ സെക്കന്‍ഡറി മദ്‌റസ, മുതുവില്‍കുണ്ട്, 64 ഗവ. എല്‍.പി.സ്‌കൂള്‍ കുട്ടാളൂര്‍, ഊരകം കീഴ്മുറി, 78 തന്‍വീറുല്‍ ഇസ്‌ലാം മദ്‌റസ, കച്ചേരിപ്പടി (മധ്യഭാഗം),119 ഐ.യു ഹൈസ്‌കൂള്‍, പറപ്പൂര്‍ (മെയിന്‍ കെട്ടിടം).
മാതൃകാ ബൂത്ത്: (വളളിക്കുന്ന്), 30 എ.എം.യു.പി.സ്‌കൂള്‍, പളളിക്കല്‍ (തെക്ക് ഭാഗം), 81 ഗവ. മോഡല്‍ ളച്ച്.എസ്.എസ് യൂ.സിറ്റി കാമ്പസ്), 108 ഗവ. എല്‍.പി.എസ്. വളളിക്കുന്ന് ഒലിപ്രം,116 ഗവ. യു.പി.എസ്. അരിയല്ലൂര്‍, 143 മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ്, വെളിമുക്ക്.
വനിതാ ബൂത്ത് (വളളിക്കുന്ന്): 82, നൂറുല്‍ ഇസ്‌ലാം മദ്‌റസ, ദേവതിയാല്‍ , 115 ഗവ. യു.പി.സ്‌കൂള്‍, അരിയല്ലൂര്‍, 114, മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് ഓഫിസ് ലൈബ്രറി റൂം, വെളിമുക്ക്, വനിതാ ബൂത്ത്: (വേങ്ങര),14 എ.ആര്‍. നഗര്‍ എച്ച്.എസ്, ചെണ്ടപ്പുറായ , 119 ഐ.യു. ഹൈസ്‌കൂള്‍, പറപ്പൂര്‍ ,78 തന്‍വീറൂല്‍ ഇസ്‌ലാം മദ്‌റസ, കച്ചേരിപ്പടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."