പത്താംക്ലാസുകാരന് പിടിയില്‍
വഡോദര: ഗുജറാത്തിലെ വഡോദരയില്‍ ഒമ്പതാം ക്ലാസുകാരനെ സ്കൂളിലെ ശുചിമുറിയില്‍ കുത്തേറ്റുമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പത്താംക്ലാസുകാരന് പിടിയില്‍. കൊല്ലപ്പെട്ട വിദ്യാര്‍ഥിയും പിടിയിലായ പത്താംക്ലാസ് വിദ്യാര്‍ഥിയും തമ്മില്‍ കൊല നടക്കുന്നതിന്റെ തലേദിവസം തര്‍ക്കം നടന്നതായി സ്കൂളിലെ വിദ്യാര്‍ഥികള്‍ പൊലിസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥിയെ പൊലിസ് പിടികൂടിയതെന്നാണ് അറിയുന്നത്.
വഡോദരയിലെ ശ്രീ ഭാരതി വിദ്യാലയത്തിലെ ദേവ് തദ്വിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് വയറ്റില്‍ നിരവധി കുത്തുകളേറ്റ നിലയില്‍ 14 വയസുകാരന്റെ മൃതദേഹം കണ്ടെത്തിയത്. സ്കൂളിനടുത്ത് ക്ഷേത്രത്തില്‍ നിന്ന് രക്തംപുരണ്ട കത്തിയും മുളകുവെള്ളം നിറച്ച ബോട്ടിലും പൊലിസ് കണ്ടെടുത്തിരുന്നു.
ഒരാഴ്ച മുമ്പാണ് കൊല്ലപ്പെട്ട വിദ്യാര്‍ഥി സ്കൂളില്‍ ചേര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."