കൊവിഡ്: ഗള്‍ഫില്‍ മൂന്നു മലയാളികള്‍ കൂടി മരിച്ചു
കൊറോണ വൈറസ് ബാധിച്ച് ഗള്‍ഫില്‍ മൂന്നു മലയാളികള്‍ കൂടി മരിച്ചു. ഒമാനില്‍ എറണാകുളം സ്വദേശി വിബിന് സേവ്യര്‍ (31), ദുബൈയില്‍ കോഴിക്കോട് വാണിമേല്‍ സ്വദേശി പുതുക്കയം നടുവിലക്കണ്ടി മൊയ്തുവിന്റെ മകന് കുനിയില്‍ അബ്ദുല്‍ മജീദ് (47), കുവൈത്തില്‍ കണ്ണൂര്‍ പാനൂര്‍ സ്വദേശി കൂരാറയിലെ എരഞ്ഞൂല്‍ അഷ്റഫ് (ഷറഫു-56) എന്നിവരാണ് മരിച്ചത്. എറണാകുളം സ്വദേശി വിബിന് സേവ്യര്‍ റിസ്താഖ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: അമല വിബിന്.വാണിമേല്‍ സ്വദേശി അബ്ദുള്‍ മജീദ് ദുബൈ എന്‍.എം.സി ആശുപത്രിയില്‍ ചികില്സയിലാരുന്നു. മാതാവ്: കദിയ. ഭാര്യ: റംല. മക്കള്‍: റജിനാസ് (ഖത്തര്‍), മുഹമ്മദ്. പാനൂര്‍ സ്വദേശി അഷ്റഫ് കുവൈത്തിലെ മുബാറഖിയയില് റസ്റ്ററന്റ് നടത്തി വരികയായിരുന്നു. സമസ്തയുടെയും മുസ്ലിം ലീഗിന്റെയും സജീവ പ്രവര്‍ത്തകനായിരുന്നു. പരേതനായ എരഞ്ഞോള് ഇബ്രാഹിമിന്റെയും മറിയമിന്റെയും മകനാണ്. ഭാര്യ: റഹ്മത്ത്. മക്കള്‍: അജ്മല്‍ (കുവൈത്ത്), അനസ്, റന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."