പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്: ബി.ജെ.പി ഒരുക്കം തുടങ്ങി
ന്യൂഡല്‍ഹി: 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്തു വിലകൊടുത്തും വീണ്ടും അധികാരത്തിലെത്താനുള്ള പുറപ്പാടുമായി ബി.ജെ.പി.കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മതേതര കക്ഷികളുടെ ഐക്യനിര ശക്തിപ്പെടുന്നത് ബി.ജെ.പിയെ അലോസരപ്പെടുത്തുകയാണ്. രാജ്യത്തെ 543 പാര്‍ലമെന്റ് മണ്ഡലങ്ങളിലും പ്രമുഖ നേതാക്കളില്‍ ഒരാളെ ചുമതലയേല്‍പ്പിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. ഓരോ മണ്ഡലത്തിന്റെയും ചുമതലയുള്ള നേതാവ് ആ മണ്ഡലത്തിന് പുറത്തുള്ള വ്യക്തിയായിരിക്കും. ഇതിന് പുറമെ ഓരോ സംസ്ഥാനത്തിനും തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനും നടപ്പാക്കുന്നതിനും 11 അംഗ സമിതിയെയും നിയോഗിക്കാനാണ് തീരുമാനം.
ഇങ്ങിനെ ചുമതലയേല്‍പ്പിക്കപ്പെടുന്ന വ്യക്തി ആയിരിക്കും തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക. മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ പഠിക്കാനും അണികള്‍ക്കിടയിലെ അസ്വാരസ്യങ്ങള്‍ തീര്‍ക്കാനും എതിരാളികളുടെ നീക്കങ്ങള്‍ മനസിലാക്കാനുമെല്ലാം കഴിവുള്ളയാളായിരിക്കും ഇയാള്‍. മുതിര്‍ന്ന ബി.ജെ.പി നേതാക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത നല്‍കിയത്. മറ്റു പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിന് ഒരു മുഴം മുമ്പെ എറിയാനാണ് പാര്‍ട്ടി നീക്കം. 2014നേക്കാള്‍ മികച്ച ഭൂരിപക്ഷത്തില്‍ സഭയിലെത്തുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം.
സംഘടനാ കാര്യങ്ങള്‍ക്ക് മോദിയുംഅമിത് ഷായും പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നുണ്ടെന്ന് ഒരു നേതാവ് പറഞ്ഞു. അമിത്ഷാ നാല് സംസ്ഥാനങ്ങളിലേക്കുള്ള പര്യടനം ആരംഭിച്ചുകഴിഞ്ഞു. ചത്തീസ്ഗഡ് സന്ദര്‍ശനം അദ്ദേഹം പൂര്‍ത്തിയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."