കുല്‍ഭൂഷണ്‍ ജാദവുമായി ബന്ധമുണ്ടെന്നാരോപണം; പാകിസ്താന്‍ അധോലോകനേതാവ് അറസ്റ്റില്‍
കറാച്ചി: ചാരവൃത്തിയുടെ പേരില്‍ പാകിസ്താന്‍ വധശിക്ഷക്കു വിധിച്ച ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവുമായി ബന്ധമുണ്ടെന്നാരോപിച്ച് അധോലോകനായകനെ അറസ്റ്റു ചെയ്തു. ഉസൈര്‍ ബലോച്ചിനെയാണ് ചാരവൃത്തിക്കുറ്റം ആരോപിച്ച് അറസ്റ്റു ചെയ്തത്.
2016 മാര്‍ച്ചിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. കറാച്ചിക്കു പുറത്തു വെച്ചായിരുന്നു അറസ്റ്റ്. ഇറാനിലായിരുന്ന ഇയാള്‍ പാകിസ്താനിലെത്തിയ ഉടന്‍ അറസ്റ്റിലാവുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അതേ സമയം, ഇയാളെ ഇറാനില്‍ വെച്ചു തന്നെ പിടികൂടിയതാവാമെന്നാണ് ഇന്ത്യയുടെ നിരീക്ഷണം.
2016 ജനുവരിയിലാണ് പാക് സൈന്യം ജാദവ് കല്‍ഭൂഷനെ അറസ്റ്റു ചെയ്തത്. റോയുടെ ഏജഡന്റാണ് ഇയാളെന്നും അട്ടിമറി ലക്ഷ്യമിട്ടാണ് പാകിസ്താനില്‍ പ്രവേശിച്ചതെന്നുമായിരുന്നു കുല്‍ഭൂഷനെതിരായ ആരോപണം.
എന്നാല്‍ കുല്‍ഭൂഷന് എതിരെ മതിയായ തെളിവുകളില്ലെന്ന് പാക് വിദേശകാര്യ ഉപദേശകന്‍ സര്‍താജ് അസീസ് പറഞ്ഞിരുന്നു.
അതേസമയം, ജാദവിനെ വിട്ടു കിട്ടണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഇന്ത്യ. ഇയാളെ അന്യായമായി തടവില്‍ വെച്ചിരിക്കുകയാണെന്ന് ഇന്ത്യ ആരോപിക്കുന്നു. വധശിക്ഷ നടപ്പിലാക്കിയാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."