വിദേശമദ്യഷാപ്പ്; രാപകല്‍ സമരം തുടരുന്നു: പ്രതിഷേധം ശക്തമാക്കാന്‍ സമരസമിതി തീരുമാനം
തൊട്ടില്‍പ്പാലം: കോടതി വിധിയെ തുടര്‍ന്ന് അടച്ചുപൂട്ടിയ കുറ്റ്യാടിയിലെ കണ്‍സ്യൂമര്‍ ഫെഡിന്റെ വിദേശമദ്യഷാപ്പ് കാവിലുംപാറ പഞ്ചായത്തിലെ തൊട്ടില്‍പ്പാലം ടൗണിലേക്ക് മാറ്റിസ്ഥാപിക്കുന്നതിനെതിരേ സര്‍വകക്ഷി ആക്ഷന്‍ കമ്മിറ്റി നടത്തുന്ന രാപ്പകല്‍ സമരം തുടരുന്നു.
ജനജീവിതം ദുസ്സഹമാക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരേയുള്ള പ്രതിഷേധ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇതിനകം നിരവധി സംഘടനകളാണ് രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം മഹല്ല് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന റാലിയില്‍ നൂറ് കണക്കിനാളുകള്‍ പങ്കെടുത്തു.
അതേസമയം പ്രതിഷേധം ശക്തമായതോടെ പഞ്ചായത്തിലെ മറ്റു സ്ഥലങ്ങളിലേക്ക് ഷോപ്പ് മാറ്റാനുള്ള നടപടി തകൃതിയായി നടക്കുന്നുണ്ടെണ്ടന്നാണ് വിവരം. ഏറ്റവുമൊടുവില്‍ ടൗണിന്റെ മധ്യഭാഗത്ത് കെ.എസ്.ഇ.ബി ഓഫിസിന് സമീപത്തായുള്ള കെട്ടിടമാണ് മദ്യഷോപ്പ് തുറക്കാനായി തിരഞ്ഞെടുത്തിരിക്കുന്നത്. എന്നാല്‍ 200 മീറ്ററിനുള്ളില്‍ തന്നെ ക്ഷേത്രവും, ജുമാമസ്ജിദും നൂറ് കണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്ന മദ്‌റസയും സ്ഥിതി ചെയ്യുന്നുണ്ടെണ്ടന്ന പരിഗണന നല്‍കാതെയള്ള ഷോപ്പിന്റെ നിര്‍മാണം ഏതുവിധേനെയും തടയാനാണ് സമരസമിതിയുടെ തീരുമാനം. അതേസമയം 200 മീറ്റര്‍ പരിധിക്ക് പുറത്താണ് നിര്‍മാണം നടത്തുന്നതെന്നാണ് അധികൃതര്‍ വാദിക്കുന്നത്. ആരാധനാലയങ്ങളും വില്‍പ്പനശാലയും തമ്മിലുള്ള ദൂരപരിധിയില്‍ കൃത്രിമം കാണിച്ചാണ് അധികൃതര്‍ ഇങ്ങനെ വാദിക്കുന്നതെന്ന ആക്ഷേപം ശക്തമായിട്ടുണ്ടണ്ട്.
പഞ്ചായത്തില്‍ നിന്നും നിയുക്ത കെട്ടിടം മാറ്റിസ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ സ്ത്രീകളേയും കുട്ടികളെയും അണിനിരത്തി ശക്തമായ ബഹുജന പ്രക്ഷോപം സംഘടിപ്പിക്കാനാണ് ആക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."