എണ്ണ കയറ്റുമതിയില്‍ സഊദിയുടെ കുതിപ്പ് തുടരുന്നു
റിയാദ്: ആഗോള തലത്തില്‍ എണ്ണകയറ്റുമതിയില്‍ സഊദിയുടെ കുത്തക തുടരുന്നു. മുന്‍ വര്‍ഷങ്ങളെ പോലെ തന്നെ കഴിഞ്ഞ വര്‍ഷവും ഈ സ്ഥാനം സഊദിയാണ് നില നിര്‍ത്തിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം 2.4 ശതമാനത്തിന്റെ വളര്‍ച്ചയാണ് എണ്ണകയറ്റുമതിയില്‍ സഊദി രേഖപ്പെടുത്തിയത്.
വിവിധ രാജ്യങ്ങളിലേക്ക് കഴിഞ്ഞ വര്‍ഷം സഊദി കയറ്റി അയച്ചത് 260 കോടി ബാരല്‍ ക്രൂഡ് ഓയില്‍ ആണ്. തൊട്ടു മുന്‍പത്തെ വര്‍ഷം ഇത് 250 കോടി ബാരലായിരുന്നു. സഊദി ദേശീയ എണ്ണകമ്പനിയായ സഊദി അരാംകോയുടെ മേല്‍നോട്ടത്തിലാണ് സഊദിയില്‍ എണ്ണഖനനവും സംസ്‌കരണവും കയറ്റുമതിയും നടക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ പ്രതിദിന ശരാശരി 71 ലക്ഷം ബാരലായാണ് കണക്കാക്കുന്നത്. തൊട്ടു പിന്നിലുള്ള റഷ്യയുടെ പ്രതിദിന കയറ്റുമതി ശരാശരി 52 ലക്ഷം ബാരല്‍ മാത്രമാണ്. സഊദിയുടെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ എണ്ണകയറ്റുമതി നവംബര്‍ മാസത്തിലായിരുന്നു. ഏകദേശം 82 ലക്ഷം ബാരല്‍ എണ്ണയാണ് ഈ മാസം സഊദി കയറ്റുമതി ചെയ്തത്. ഇതേസമയം ഏറ്റവും കുറവ് എണ്ണയുല്‍പാദനം മെയ് മാസത്തിലുമായിരുന്നു. 69.8 ലക്ഷം ബാരല്‍ എണ്ണയാണ് മെയ് മാസത്തെ കയറ്റുമതി. ലോകത്തെ എണ്ണവില നിയന്ത്രണത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീന ശക്തിയുള്ള രാജ്യമായ സഊദി എക്കാലത്തും എണ്ണവില നിയന്ത്രണത്തില്‍ കണിശമായാണ് ഇടപെടുന്നത്. എണ്ണവില ശരാശരിയിലും താഴെയായി ബാരലിന് 30 ഡോളറിനും താഴെ എത്തിയപ്പോള്‍ വിലയിടിവ് തടയുകയും വീണ്ടും ബാരലിന് അറുപത്തിയഞ്ചു ഡോളറിലേക്ക് എത്തിക്കുകയും ചെയ്തതിന് പിന്നില്‍ സഊദിയുടെ കൈകളാണ് പ്രവര്‍ത്തിച്ചത്. ആഗോള വിപണിയിലെ എണ്ണ വിലയിടിവ് തടയുന്നതിനും ഉല്‍പാദനം കുറക്കുന്നതിനും എണ്ണകയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്, ഒപെക് ഇതര രാജ്യങ്ങളെയും സഹകരിപ്പിച്ചു കൈകൊണ്ട കരാര്‍ പ്രകാരമുള്ളതിനേക്കാള്‍ കുറവ് എണ്ണയുല്‍പാദനം സഊദി പിന്തുടര്‍ന്നിട്ടും സഊദി എണ്ണകയറ്റുമതിയിലെ കുതിപ്പ് തുടരുകയാണ്.
എണ്ണയുല്‍പാദക സഹകരണ രാജ്യങ്ങളില്‍പെടാത്ത ഒപെകിനു പുറത്തുള്ള റഷ്യയാണ് ആഗോള തലത്തില്‍ എണ്ണകയറ്റുമതിയില്‍ രണ്ടാം സ്ഥാനത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."