HOME
DETAILS
MAL
ആലപ്പുഴയിലെയും കുട്ടനാട്ടിലെയും ഗതാഗത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മന്ത്രിക്ക് നിവേദനം നല്കി
backup
April 12 2017 | 06:04 AM
ആലപ്പുഴ: ആലപ്പുഴയിലെയും കുട്ടനാട്ടിലെയും ഗതാഗത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതു സംബന്ധിച്ച് രണ്ടു വര്‍ഷം മുന്‍പു തയാറാക്കിയ ആശയക്കുറിപ്പ് ഇപ്പോഴത്തെ ഗതാഗത വകുപ്പു മന്ത്രിയും കുട്ടനാട് എംഎല്‍എയുമായ തോമസ് ചാണ്ടിക്കും അയച്ചു.
കുട്ടനാട്ടിലെയും ആലപ്പുഴ പട്ടണത്തിലെയും കരജലമാര്ഗ യാത്രാ പ്രശ്നങ്ങളെയും അവയുടെ പരിഹാര മാര്‍ഗങ്ങളെയും വിഷയമാക്കി കുട്ടനാട് ഇന്റഗ്രല്‍ ഡെവലപ്മെന്റ് സൊസൈറ്റിയും (കിഡ്സ്) തത്തംപള്ളി റസിഡന്റ്സ് അസോസിയേഷനും (ടി.ആര്.എ) ചേര്‍ന്നു 2015 ഏപ്രില്‍ 11നു സംഘടിപ്പിച്ച ചര്ച്ചാസമ്മേളനത്തില് അവതരിപ്പിക്കുകയും അധികൃതര്‍ക്കു കൈമാറുകയും ചെയ്ത വിശദമായ 'ഗതിവേഗം ആലപ്പുഴ' ആശയക്കുറിപ്പാണ് പുതിയ ഗതാഗത മന്ത്രിക്കു അയച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."