നിര്‍ധനര്‍ക്കുള്ള വിവാഹ സഹായം നല്‍കാതെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന , വഖ്ഫ് ബോര്‍ഡ് തീരുമാനത്തിനെതിരേ കടുത്ത വിമര്‍ശനം
കോഴിക്കോട്: അര്‍ഹതപ്പെട്ടവര്‍ക്ക് സാമ്പത്തിക സഹായം നല്‍കാതെ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കാനുളള വഖ്ഫ് ബോര്‍ഡ് തീരുമാനത്തിനെതിരേ കടുത്ത വിമര്‍ശനം.
സാമൂഹ്യക്ഷേമപദ്ധതി പ്രകാരം വഖ്ഫ് ബോര്‍ഡ് ഖത്തീബ്, ഇമാം, മുഅദ്ദിന്‍, മദ്‌റസാ അധ്യാപകര്‍ എന്നിവര്‍ക്ക് മാസാന്ത പെന്‍ഷനും ക്യാന്‍സര്‍ , ഹൃദ്രോഗം, ട്യൂമര്‍, കിഡ്‌നി എന്നീ രോഗങ്ങള്‍ കൊണ്ട് പ്രയാസപ്പെടുന്നവര്‍ക്ക് ചികിത്സാ സഹായവും, പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് വിവാഹസഹായവും നല്‍കി വരാറുണ്ടായിരുന്നു.
ബോര്‍ഡിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതി ഈ മാസം 13ന് മന്ത്രിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി യോഗം ചേര്‍ന്ന് വഖ്ഫ് സ്ഥാപനങ്ങളിലെ 588 ജീവനക്കാര്‍ക്ക് പെന്‍ഷനും 260 രോഗികള്‍ക്ക് ചികിത്സാ സഹായവും 2010 പെണ്‍കുട്ടികള്‍ക്ക് വിവാഹ സഹായവും ഉള്‍പ്പെടെ മൂന്ന് കോടി രൂപ ബോര്‍ഡിന്റെ തനത് ഫണ്ടില്‍ നിന്ന് നല്‍കാന്‍ തീരുമാനിച്ചിരുന്നു. വകുപ്പ് മന്ത്രി കെ.ടി ജലീലും വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ ഹംസയും ബോര്‍ഡ് അംഗങ്ങളും ഉള്‍കൊള്ളുന്ന സമിതിയാണ് ഈ തീരുമാനമെടുത്തത്.
എന്നാല്‍, തൊട്ടടുത്ത ദിവസം ചേര്‍ന്ന വഖ്ഫ് ബോര്‍ഡ് യോഗത്തില്‍ ചികിത്സാസഹായവും വിവാഹ സഹായവും ഇപ്പോള്‍ നല്‍കേണ്ടതില്ലെന്നും ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും ചെയര്‍മാന്‍ പറയുകയും അതേ യോഗത്തില്‍ വച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപയും പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് 10 ലക്ഷം രൂപയും നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു. പാവപ്പെട്ടവര്‍ക്കുള്ള ചികിത്സാ സഹായവും വിവാഹ സഹായവും പണമില്ലെന്ന് പറഞ്ഞ് നിര്‍ത്തിവച്ച്, മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് ഭീമമായ തുക നല്‍കുന്നതിനെതിരേ ബോര്‍ഡ് അംഗങ്ങളായ പി.ഉബൈദുല്ല എം.എല്‍.എ, എം.സി.മായിന്‍ ഹാജി, അഡ്വ.പി.വി സൈനുദ്ദീന്‍ എന്നിവര്‍ വിയോജിപ്പ് രേഖപ്പെടുത്തിയെങ്കിലും കേവല ഭൂരിപക്ഷത്തിന്റെ പേരില്‍ നടപ്പിലാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷമായി ബജറ്റില്‍ വഖ്ഫ് ബോര്‍ഡിന് ധനമന്ത്രി പ്രഖ്യാപിച്ച മൂന്ന് കോടിയോളം രൂപ നല്‍കിയിട്ടില്ലാത്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം കൈകൊണ്ടത്. മുഖ്യമന്ത്രിയെ തൃപ്തിപ്പെടുത്തുന്നതിനും പ്രീതിപ്പെടുത്തുന്നതിനും വേണ്ടിയാണ് മന്ത്രിയും ചെയര്‍മാനും കേരളത്തിലെ വിവിധ പള്ളികളില്‍നിന്ന് ലഭിക്കുന്ന ഏഴ് ശതമാനം തുക അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കാതെ ഇത്തരമൊരു രാഷ്ട്രീയ തീരുമാനത്തിലൂടെ മാറ്റിവച്ചത്.
മാരകമായ രോഗങ്ങള്‍കൊണ്ട് പൊറുതി മുട്ടുന്ന നൂറുകണക്കിന് രോഗികളുടെയും വിവാഹ ധനസഹായത്തിന് അപേക്ഷിച്ച അനാഥ മക്കള്‍ ഉള്‍പ്പടെയുള്ള ആയിരക്കണക്കിന് പെണ്‍കുട്ടികളുടെയും അപേക്ഷകള്‍ പരിഗണിക്കാതെ ഇത്തരമൊരു രാഷ്ട്രീയ തീരുമാനം എടുത്തത് മനുഷ്യത്വരഹിതമായ നടപടിയാണെന്നാണ് പരക്കെ ഉയര്‍ന്ന വിമര്‍ശനം.
കഴിഞ്ഞ പ്രളയകാലത്ത് അന്നത്തെ ചെയര്‍മാന്‍ സയ്യിദ് റഷീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിന്‍ മുഖ്യമന്ത്രിയുടെ ദുരിത്വാശാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കിയത് പ്രത്യേക ആഹ്വാന പ്രകാരം വിവിധ പള്ളികളില്‍ നിന്ന് പണം സ്വരൂപിച്ചാണ്. പള്ളികളില്‍ നിന്നും പണം സ്വരൂപിച്ച് നല്‍കാന്‍ ഇപ്പോള്‍ കഴിയില്ലെങ്കിലും ബോര്‍ഡ് ഫണ്ടില്‍ നിന്ന് പരമാവധി 25 ലക്ഷം രൂപ വരെ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് നല്‍കാമെന്ന് മെമ്പര്‍മാര്‍ യോഗത്തില്‍ പറഞ്ഞെങ്കിലും ഭൂരിപക്ഷത്തിന്റെ ബലത്തില്‍ അത് അംഗീകരിക്കപ്പെട്ടില്ല. ഒരു വര്‍ഷത്തില്‍ ആകെ 10 കോടിയോളം രൂപ മാത്രം വരുമാനമുള്ള ബോര്‍ഡ് ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ രാഷ്ട്രീയ താല്‍പര്യപ്രകാരം ചെലവഴിക്കുന്നത് തെറ്റാണെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. കോഴിക്കോട് വഖ്ഫ് ട്രൈബ്യുണല്‍ സ്ഥാപിക്കുന്ന ചിലവിലേക്ക് സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ച്, ബോര്‍ഡ് ഫണ്ട് നല്‍കിയെങ്കിലും ഇന്നോളം വാക്കുപാലിക്കുകയോ ഫണ്ട് തിരിച്ചു നല്‍കുകയോ ചെയ്തിട്ടില്ല.
ഉദ്ഘാടകനായി പങ്കെടുത്ത വകുപ്പ്മന്ത്രി പോലും ഈ കാര്യത്തില്‍ ഇപ്പോള്‍ മൗനം പാലിക്കുകയാണ്. മാര്‍ച്ച് ആദ്യവാരം സാമുഹ്യസുരക്ഷസമിതിയോഗം തിരുവന്തപുരത്ത് ചേര്‍ന്നപ്പോള്‍ പോലും ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ച പണം ലഭ്യമാക്കുന്നതിന് മുഖ്യമന്ത്രിയെയോ , ധനമന്ത്രിയേയോ സമീപിക്കുന്നതിന് വകുപ്പ് മന്ത്രിയും ചെയര്‍മാനും തയാറായിട്ടില്ലെന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു.
വഖ്ഫ് ബോര്‍ഡിന്റെ മഹിതമായ പൂര്‍വകാല ചരിത്രത്തിന് ക്ഷതമേല്‍പിക്കുന്നതാണ് ഇത്തരം നടപടികളെന്നു എം.സി.മായിന്‍ഹാജി, പി.ഉബൈദുല്ല എം.എല്‍.എ, അഡ്വ. പി.വി സൈനുദ്ദീന്‍ എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."