സോഷ്യല്‍മീഡിയയിലെ വര്‍ഗീയ പരാമര്‍ശം; ന്യൂസിലാന്‍ഡിലും ഇന്ത്യക്കാരനെതിരേ നടപടി
വെല്ലിങ്ടണ്‍: സോഷ്യല്‍മീഡിയയിലൂടെ മുസ്ലിം വിരുദ്ധത പ്രചരിപ്പിച്ചതിന് ന്യൂസിലാന്‍ഡിലും ഇന്ത്യക്കാരനെതിരേ നടപടി.
വിവിധ അറേബ്യന്‍ രാജ്യങ്ങളില്‍ ഇത്തരം വിദ്വേഷ പോസ്റ്റുകളുടെ പേരില്‍ നടപടിയെടുക്കുകയും അറബ് രാജ്യങ്ങളും അമേരിക്കയിലെ കമ്മിഷന് ഫോര്‍ ഇന്റര്‍നാഷനല്‍ റിലീജ്യസ് ഫ്രീഡവും ഇന്ത്യയിലെ ന്യൂനപക്ഷ വേട്ടയ്ക്കെതിരേ രംഗത്തെത്തുകയും ചെയ്തതിനു പിന്നാലെയാണ് ന്യൂസിലാന്‍ഡിലും നടപടിയുണ്ടായിരിക്കുന്നത്. ന്യൂസിലാന്‍ഡിലെ പ്രമുഖ ഇന്ത്യന്‍ നേതാവും വെല്ലിങ്ടണ്‍ ജസ്റ്റിസ് ഓഫ് പീസ് അസോസിയേഷന് അംഗവുമായ കാന്തിലാല്‍ ഭാഗാഭായി പട്ടേലിനെതിരേയാണ് നടപടിയുണ്ടായിരിക്കുന്നത്.
ഇയാള്‍ സോഷ്യല്‍മീഡിയ വഴി മുസ്ലിം വിരുദ്ധ വികാരം പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് വെല്ലിങ്ടണ്‍ ജസ്റ്റിസ് ഓഫ് പീസ് അസോസിയേഷന്റെ അംഗത്വത്തില്നിന്നടക്കം ഇയാളെ പുറത്താക്കിയിട്ടുണ്ട്.
കാന്തിലാലിന്റെ നടപടിയില്‍ അസോസിയേഷന് ഖേദം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 2004ലെ ക്യൂന്‍ സര്‍വിസ് മെഡല്‍, 2005ലെ പ്രൈഡ് ഓഫ് ഇന്ത്യ അവാര്‍ഡ് എന്നിവയ്ക്ക് അര്ഹനായിരുന്ന കാന്തിലാല്‍, വെല്ലിങ്ടണ്‍, ഓക്ലാന്‍ഡ് ഇന്ത്യന്‍ അസോസിയേഷനുകളുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."