പി. ശശി വീണ്ടും ജില്ലാ കമ്മിറ്റിയില്‍
കണ്ണൂര്‍: പി. ശശി വീണ്ടും സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ജില്ലാ കമ്മിറ്റിയിലെത്തിയ ശശി ഇന്നലെ നടന്ന യോഗത്തില്‍ പങ്കെടുത്തു. വടകര മണ്ഡലത്തിലെ തലശേരി, കൂത്തുപറമ്പ് നിയമസഭാ മണ്ഡലങ്ങളുടെ ചുമതലയും അദ്ദേഹത്തിന് നല്‍കി.
2011ല്‍ സ്വഭാവദൂഷ്യ ആരോപണത്തെ തുടര്‍ന്നാണ് പാര്‍ട്ടി ജില്ലാസെക്രട്ടറി സ്ഥാനത്തുനിന്ന് ശശിയെ നീക്കിയത്. പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയെങ്കിലും സി.പി.എം സംസ്ഥാന നേതൃത്വവുമായി ശശി അടുത്തബന്ധം കാത്തുസൂക്ഷിച്ചിരുന്നു. പാര്‍ട്ടി ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയെങ്കിലും ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് ഉള്‍പ്പെടെ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ കേസുകളില്‍ ശശി ഉപദേശം നല്‍കിയിരുന്നു. ക്രൈം പത്രാധിപര്‍ ടി.പി നന്ദകുമാര്‍ നല്‍കിയ കേസില്‍ എട്ടുമാസം മുന്‍പ് കോടതി കുറ്റവിമുക്തനാക്കിയതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ തിരിച്ചെത്താന്‍ ശശി അപേക്ഷ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് തലശേരിയില്‍ സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട ശശി ഇടത് അനുകൂല അഭിഭാഷക സംഘടനയുടെ ജില്ലാ പ്രസിഡന്റുമായി. ജില്ലാകമ്മിറ്റിയിലെത്തിയ ശശിയെ എം.വി ജയരാജന്‍ വഹിച്ചിരുന്ന മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പദവിയില്‍ നിയോഗിക്കുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."