HOME
DETAILS
MAL
ധര്‍മടത്ത് ഒരു വീട്ടില്‍ ഒരു മാവും മഴക്കുഴിയും
backup
April 12 2017 | 07:04 AM
തലശ്ശേരി: ധര്‍മടം ഗ്രാമ പഞ്ചായത്ത് 2017-18 വാര്‍ഷിക പദ്ധതിയിലൂടെ ഒരു വീട്ടില്‍ ഒരു മാവും ഒരു മഴക്കുഴിയും എന്ന പദ്ധതി നടപ്പിലാക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം 13ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. 5000 ഒട്ടുമാവിന് തൈകളും 7000 കാന്താരി മുളകിന് തൈകള്‍ പാലയാട് കൃഷി ഫാമില്‍ നിന്നു വിതരണം നടത്തിക്കഴിഞ്ഞതായും പഞ്ചായത്തധികൃതര്‍ അറിയിച്ചു. തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി 5000 മഴക്കുഴികള്‍ പഞ്ചായത്തില്‍ വീട്ടുവളപ്പില്‍ കുഴിക്കും. 4300 എണ്ണം ഇതിനകം തയാറാക്കി കഴിഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് ബേബി സരോജം, സെക്രട്ടറി വി.വി പ്രസാദ്, എന്‍.പി മോഹന
ന്, പുലപ്പാടി രമേശന്, എം സ്മിത, കെ ഷീജ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."