തെരുവുവിളക്കുകള്‍ കണ്ണടക്കുന്നു; ഇരുട്ടില്‍ തപ്പി ജനം
കാഞ്ഞങ്ങാട്: നഗരത്തിലെ ഭൂരിഭാഗം തെരുവുവിളക്കുകളും പ്രകാശിക്കാത്ത് ജനത്തിനു ദുരിതമാകുന്നു. വിഷുത്തിരക്കായതോടെ ദുരിതം ഇരട്ടിക്കുകയാണ്.
കാഞ്ഞങ്ങാട് സൗത്തു മുതല്‍ കോട്ടച്ചേരി സര്‍ക്കിള്‍ വരെ നൂറിലേറെ സ്ട്രീറ്റ് ലൈറ്റുകളുണ്ട്. ഇവയില്‍ പത്തില്‍ താഴെ മാത്രമാണ് പ്രകാശിക്കുന്നത്. നഗരസഭാ യോഗങ്ങളില്‍ വാര്‍ഡ് കൗണ്‍സലര്‍മാര്‍ ഇതേക്കുറിച്ച് പറയുമ്പോഴെല്ലാം നഗരത്തില്‍ നടപ്പാക്കാന്‍പോകുന്ന ഹൈമാസ്റ്റ് ലൈറ്റുകളെക്കുറിച്ചാണ് ബന്ധപ്പെട്ടവര്‍ പറയാറുള്ളത്.
റോഡിന് നടുക്കുള്ള ലൈറ്റുകള്‍ കെ.എസ്.ടി.പിക്കാര്‍ ശരിയാക്കുമെന്നു പറഞ്ഞാണ് ഇപ്പോള്‍ ഒഴിവാകുന്നത.് നഗരത്തില്‍ രാവിലെ പത്രം വിതരണം ചെയ്യുന്നവരും നടക്കാന്‍ ഇറങ്ങുന്നവരും ഇരുട്ടില്‍ തപ്പുകയാണ്. ആവിക്കര, ബല്ല കടപ്പുറം, തീരദേശ മേഖല എന്നിവിടങ്ങളില്‍ കള്ളന്മാരുടെയും പിടിച്ചുപറിക്കാരുടെയും ശല്യവും ദിനം പ്രതി വര്‍ധിച്ചു വരികയാണ്.
നഗരത്തിലെ ഷോപ്പുകളില്‍ നിന്നുള്ള വെളിച്ചമാണ് അല്‍പമെങ്കിലും ആശ്വാസം നല്‍കുന്നത്. എന്നാല്‍, ഷോപ്പുകള്‍ അടച്ചാല്‍ പിന്നെ നഗരത്തിലെ പ്രധാന കവലകളെല്ലാം ഇരുട്ടിലാണ്. റെയില്‍വേ സ്റ്റേഷന്‍ റോഡും പരിസരവും ലൈറ്റില്ലാത്തതിനാല്‍ സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറുകയാണ്.
തെരുവ് വിളക്കുകള്‍ കത്തിക്കാന്‍ വര്‍ഷം വര്‍ഷാവര്‍ഷം ബജറ്റില്‍ തുക വകയിരുത്തുന്നുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."