കാര്‍ഷികേതര മേഖലയിലെ വരുമാനവും ഇടിഞ്ഞതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കാര്‍ഷിക മേഖലയുടെ തകര്‍ച്ചയ്ക്ക് പിന്നാലെ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഗ്രാമീണ കാര്‍ഷികേതര മേഖലയും തകര്‍ന്നതായി റിപ്പോര്‍ട്ട്.
ലേബര്‍ ബ്യൂറോ, സെന്‍ട്രല്‍ സ്ട്രാറ്ററ്റിക്‌സ് ഓഫിസ് എന്നിവയുടെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്. ഗ്രാമീണ വരുമാനത്തില്‍ യു.പി.എ കാലത്തേതിനെക്കാള്‍ വലിയ ഇടിവാണ് 2014 മുതലുള്ള കണക്ക് രേഖപ്പെടുത്തിയിരിക്കുന്നത്.
നാഷനല്‍ ഡെയ്‌ലി റൂറല്‍ വേജ് റേറ്റ് 25 കാര്‍ഷിക- കാര്‍ഷികേതര ജോലികള്‍ക്കായി കണക്കാക്കിയത് 2018 ഡിസംബറില്‍ 322.62 ആയി നില്‍ക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഇത് 310 ആയിരുന്നു. ഗ്രാമീണ വാര്‍ഷിക ഉപഭോഗ വില സൂചിക പണപ്പെരുപ്പം 1.5 ശതമാനമാണ്. ഇതു കൂടി കണക്കാക്കുമ്പോള്‍ വരുമാനം വെറും 2.3 ശതമാനം മാത്രമാണ് കൂടിയതെന്നു കണക്കാക്കാം. 2014 മുതല്‍ 2018വരെ ശരാശരി പ്രതിവര്‍ഷ വരുമാന വളര്‍ച്ച 4.7 ശതമാനം മാത്രമാണ്. ഇതിലേക്ക് 4.2 ശതമാനം പണപ്പെരുപ്പം കൂടി കണക്കാക്കുമ്പോള്‍ വളര്‍ച്ച 0.5 മാത്രമായി കണക്കാക്കേണ്ടിവരും. യു.പി.എ കാലത്ത് ശരാശരി വരുമാനവളര്‍ച്ച 17.8 ശതമാനമായിരുന്നു. യു.പി.എ കാലത്തേക്കാള്‍ എത്രയോ പിന്നിലാണ് മോദി സര്‍ക്കാരിന്റെ കാലത്തെ വരുമാന വളര്‍ച്ചയെന്നാണ് വ്യക്തമാകുന്നത്. നൈപുണിയുള്ള തൊഴിലുകളായ ആശാരിപ്പണി, കൊല്ലപ്പണി, കല്‍പ്പണി, പ്ലംബിങ്, ഇലക്ട്രീഷ്യന്‍, ചെറുവാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ എന്നിവരുടെയും വരുമാനവളര്‍ച്ച കുറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."