മലങ്കര അണക്കെട്ട് പൂര്‍ണ സംഭരണ ശേഷിയില്‍:ഷട്ടറുകള്‍ തുറന്നു
തൊടുപുഴ: പൂര്‍ണ സംഭരണ ശേഷിയില്‍ എത്തിയതോടെ മലങ്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. ആറ് ഷട്ടറുകള്‍ ഉള്ളതില്‍ 3, 4, 5 ഷട്ടറുകള്‍ 20 സെന്റീമീറ്റര്‍ വീതമാണ് തുറന്ന് വിട്ടിരിക്കുന്നത്. ഇന്നലെ രാവിലെ 6.51 ന് നാലാമത്തെ ഷട്ടറും 7.21 ന് മൂന്നാ ഷട്ടറും 7.46 ന് അവസാന ഷട്ടറുമാണ് ഉയര്‍ത്തിയത്. ഇന്നലെ വൈകിട്ട് 5 ന് 41.34 മീറ്ററാണ് മലങ്കരയിലെ ജലനിരപ്പ്. പരമാവധി സംഭരണശേഷി 42 മീറ്ററാണ്.
ശക്തമായ വേനല്‍മഴയും ഇടുക്കി വൈദ്യുതി പദ്ധതിയിലെ ഉത്പാദനം ഉയര്‍ത്തിയതുമാണ് അണക്കെട്ട് നിറയാന്‍ കാരണം. മൂലമറ്റം പവര്‍ ഹൗസില്‍ നിന്നും ഉത്പ്പാദനത്തിന് ശേഷം പുറന്തള്ളുന്ന വെള്ളം മലങ്കര അണക്കെട്ടിലാണ് എത്തിച്ചേരുന്നത്. ദിവസങ്ങളായി 80 ലക്ഷം യൂനിറ്റിന് മുകളിലാണ് മുലമറ്റത്തെ ഉത്പ്പാദനം. കാലവര്‍ഷത്തില്‍ അണക്കെട്ടു പെട്ടെന്ന് തുറന്നാല്‍ തൊടുപുഴ, മൂവാറ്റുപുഴ, പിറവം അടക്കമുള്ള പ്രദേശങ്ങളില്‍ പ്രളയത്തിന് സാധ്യതയുണ്ട്. അതിനാല്‍ ജലനിരപ്പ് താഴ്ത്തി നിര്‍ത്താനാണ് ഇപ്പോഴത്തെ നീക്കം.
2018 ലെ പ്രളയത്തില്‍ മൂവാറ്റുപുഴ ടൗണ്‍ മുങ്ങിയത് മലങ്കര ഡാമില്‍ നിന്നെത്തിയ വെള്ളത്തിലാണ്.
ഇടുക്കി പദ്ധതിയുടെ മൂലമറ്റം പവര്‍ഹൗസില്‍നിന്നുള്ള വെള്ളവും തൊടുപുഴയാറിന്റെ 153 ചതുരശ്ര കിലോമീറ്റര്‍ വൃഷ്ടി പ്രദേശത്തെ വെള്ളവുമാണ് മലങ്കര അണക്കെട്ടിലെത്തുത്. 3236 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലമാണ് പ്രതിവര്‍ഷം ശരാശരി ഇവിടെ ഒഴുകിയെത്തുത്. ഇതില്‍ 491 മില്യണ്‍ ക്യുബിക് മീറ്റര്‍ മാത്രമാണ് ജലസേചനത്തിന് ഉപയോഗിക്കുത്. ജലവിഭവ വകുപ്പിന്റെ മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രൊജക്ടിന് കീഴിലാണ് അണക്കെട്ട്. ഇന്നലെ വൈകിട്ട് ഡാമിന്റെ വൃഷ്ടിപ്രദേശത്ത് സാമാന്യം നല്ല മഴ പെയ്തു. ഇതു മൂലം ഡാമിലെ ജലനിരപ്പ് ഉയര്‍ന്നാല്‍ കൂടുതല്‍ ഷട്ടറുകള്‍ തുറക്കുമെന്ന് എം.വി.ഐ.പി അധികൃതര്‍ അറിയിച്ചു. അതിനാല്‍ തൊടുപുഴയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."