HOME
DETAILS

വ്യാഴാഴ്ച വരെ ശക്തമായ മിന്നലിനും കാറ്റിനും സാധ്യത: ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഉംപുന്‍ ചുഴലിക്കാറ്റ് അതിതീവ്രമായി

  
backup
May 17 2020 | 16:05 PM

weather-report-in-kerala-1234

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ശക്തമായ മഴയ്ക്കുള്ള യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച വരെ ശക്തമായ ഇടിമിന്നലും 40 കി.മീ വരെ വേഗതയുള്ള കാറ്റും ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല.

അതേ സമയം കഴിഞ്ഞദിവസം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഉംപുന്‍ ചുഴലിക്കാറ്റ് അതിതീവ്രമായി. ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്ത് ഒഡിഷയില്‍ നിന്ന് 960 കിലോമീറ്ററും പശ്ചിമബംഗാളില്‍ നിന്ന് 1110 കിലോമീറ്ററും അകലെയായാണ് നിലവില്‍ ചുഴലിക്കാറ്റിന്റെ സ്ഥാനം. അടുത്ത 24 മണിക്കൂറില്‍ കൂടുതല്‍ ശക്തിപ്രാപിക്കുന്ന ഉംപുന്‍ ബുധനാഴ്ച ഉച്ചയോടെ പശ്ചിമബംഗാളിന്റെയും ബഗ്ലാദേശിന്റെയും തീരപ്രദേശം കടന്നുപോകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍.
ഒഡിഷയുടെയും പശ്ചിമബംഗാളിന്റെയും തീരപ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ മേഖലയില്‍ ബുധനാഴ്ച കാറ്റിന്റെ വേഗത 155 കി.മീ വരെയാകുമെന്നും മുന്നറിയിപ്പുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് രാവിലെ മുതല്‍ കാറ്റിന്റെ വേഗത 200 കി.മീ വരെയാകുമെന്നും മുന്നറിയിപ്പുണ്ട്. ബുധനാഴ്ച വരെ ഒഡിഷ, പശ്ചിമബംഗാള്‍ തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതിനിടെ, ഉംപുനിന്റെ സ്വാധീനത്തെ തുടര്‍ന്ന് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ ഈ വര്‍ഷത്തെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്തിയതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 48 മണിക്കൂറില്‍ തെക്കന്‍ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിന്റെ മറ്റുഭാഗങ്ങളിലും കാലവര്‍ഷം പ്രവേശിക്കുമെന്നാണ് പ്രവചനം. കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ അഞ്ചിനെത്തുമെന്നാണ് വിലയിരുത്തല്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ്; വീണ്ടും അന്വേഷണത്തിനൊരുങ്ങി പൊലിസ്

Kerala
  •  22 days ago
No Image

കറന്റ് അഫയേഴ്സ്-21-11-2024

PSC/UPSC
  •  22 days ago
No Image

മദ്യനയ അഴിമതി; കെജ് രിവാളിന് എതിരായ വിചാരണ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈകോടതി

National
  •  22 days ago
No Image

സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ പെരുമാറ്റച്ചട്ടം വേണം; ഡബ്ല്യു.സി.സി ഹൈക്കോടതിയില്‍

Kerala
  •  22 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ പ്രതിഷേധം; പത്തനംതിട്ടയില്‍ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  22 days ago
No Image

ലഗേജിനായി ഇനി കാത്തിരിക്കേണ്ടി വരില്ല; ദുബൈയിലെ ഈ എയർപോർട്ട് വഴിയുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നു

uae
  •  22 days ago
No Image

ഓണ്‍ലൈനില്‍ വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ ഇരു കൈപ്പത്തികളും അറ്റുപോയി

National
  •  22 days ago
No Image

യുഎഇയിൽ ദേശീയ പ്രതിരോധ കുത്തിവയ്പ്‌പ് പദ്ധതിയിലൂടെ ജനസംഖ്യയുടെ 90 ശതമാനത്തിലേറെ ജനങ്ങളും സുരക്ഷിതരെന്ന് കണക്കുകൾ

uae
  •  22 days ago
No Image

സ്വകാര്യ ബസ് ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Kerala
  •  22 days ago
No Image

ദുബൈ റൺ 2024; നവംബർ 24 ന് ദുബൈയിലെ നാല് റോഡുകള്‍ താല്‍ക്കാലികമായി അടച്ചിടും

uae
  •  22 days ago