നമ്മെ വിട്ടുപോവില്ല; എങ്കില്‍ ഒപ്പം നടക്കാം
മനുഷ്യന്‍ സാഹചര്യത്തിന്റെ സൃഷ്ടിയോ അതോ സാഹചര്യം മനുഷ്യന്റെ സൃഷ്ടിയോ? ഈ ചോദ്യത്തിന് മുമ്പില്‍ പകച്ചു നില്‍ക്കുമ്പോള്‍ മറ്റൊന്നുകൂടി ചോദിക്കേണ്ടി വരും, കൊവിഡ് - 19 മനുഷ്യ നിര്‍മിതമോ അതോ പ്രകൃതിയില്‍ നിന്നുണ്ടായതോ? ലോകാരോഗ്യ സംഘടനയുടെ അടിയന്തര മേധാവി മിഖായേല്‍ റാന്‍ ലോകത്തിന് നല്‍കിയ മുന്നറിയിപ്പ് അതീവ ഗൗരവമുള്ളതാണ്. 'കൊറോണയുടെ കുടുംബത്തില്‍നിന്നുള്ള കൊവിഡ് - 19 ഈ ഭൂമുഖത്തുനിന്ന് പൂര്‍ണമായും ഇല്ലാതാവുന്നില്ല. അത് മറ്റേതൊരു വൈറസുകള്‍ പോലെ ഇവിടെ തന്നെ കാലങ്ങളോളം നിലയുറപ്പിക്കും. എച്ച്. ഐ.വി ഇന്നും ഇവിടങ്ങളില്‍ വിലസുന്നു. അതൊരിക്കലും തുടച്ചുമാറ്റന്‍ ശാസ്ത്രത്തിനായിട്ടില്ല. വസൂരി മാത്രമാണ് ലോകത്തു നിന്ന് നിഷ്‌കാസനം ചെയ്ത ഒരേഒരു അസുഖം'. അങ്ങനെ വരുമ്പോള്‍ മനുഷ്യരെല്ലാം കൊവിഡിന്റെ ഭയാനകമായ അന്തരീക്ഷത്തില്‍ സാഹചര്യത്തിന്റെ അടിമയായി ലോകാരോഗ്യ സംഘടന പുറത്തിറക്കിയ നിബന്ധനകള്‍ക്കു വിധേയരായി ഇനിയുള്ള കാലം ജീവിക്കണം. ഈ വൈറസിനെ പിടിച്ചു കെട്ടാന്‍ കഴിയുകയില്ല എന്ന തിരിച്ചറിവാണു ലോകം നേരിടാന്‍ പോവുന്ന അടുത്ത പ്രശ്‌നം .
ഈ മഹാമാരിയുടെ പിടിയില്‍നിന്ന് എന്നു മോചിതമാകുമെന്ന് ജൈവ ശാസ്ത്രലോകത്തിനു പോലും ഇതുവരെ അറിയാന്‍ കഴിഞ്ഞിട്ടില്ല. ഇതെഴുതുമ്പോള്‍ ലോകത്ത് കൊവിഡ് - 19 ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നു ലക്ഷം കടന്നു. 47 ലക്ഷത്തിലേറെ പേര്‍ പോസിറ്റീവായി ചികിത്സയില്‍ കഴിയുന്നു. അമേരിക്കയില്‍ മാത്രം 90,000 പേര്‍ മരിക്കുകയും 15 ലക്ഷം പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തു. വൈറസ് ആദ്യം സ്ഥിരീകരിച്ച ചൈനയില്‍ നിയന്ത്രണ വിധേയമാണെങ്കിലും പുതിയ കേസുകള്‍ വീണ്ടും വര്‍ധിക്കുന്നത് അധികൃതരെ അലട്ടുന്നുണ്ട്. പ്രഭവ കേന്ദ്രമായ വുഹാനിലെ ഒരുകോടി ജനങ്ങളെ കഴിഞ്ഞ ദിവസം മുതല്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കി കൊണ്ടിരിക്കുകയാണ്. ചൈനയിലെ മറ്റിടങ്ങളിലും രോഗം പടരുന്നുണ്ടെങ്കിലും സത്യം പുറത്തു വരാന്‍ സമയം എടുക്കും.
ഈ വൈറസിനെ ഇല്ലാതാക്കാന്‍ മറ്റു മര്‍ഗങ്ങളൊന്നും ശാസ്ത്രലോകത്തിന് മുമ്പില്‍ തല്‍ക്കാലം ഇല്ല, പകരം ലോകാരോഗ്യ സംഘടന നേരത്തെ പ്രഖ്യാപിച്ച പ്രതിരോധ മര്‍ഗങ്ങള്‍ പാലിക്കുക മാത്രമണ് പോംവഴികള്‍. അതില്‍ പ്രധാനപ്പെട്ട സാമൂഹികാകലം പലിക്കല്‍, പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കല്‍, സോപ്പിട്ട് കൈകഴുകല്‍, കൂട്ടം കൂടാതിരിക്കല്‍, വീട്ടില്‍ തന്നെ ഇരിക്കാനുള്ള നിര്‍ദേശം എന്നിവ നിത്യ ശീലമായി മാറ്റുക തന്നെ വേണം. ലോകാരോഗ്യ സംഘടനയുടെ ഈ മാനദണ്ഡം കണ്ടപ്പോള്‍ ഫിലിപ്പൈന്‍സിലെ ഒരു ജഡ്ജിയുടെ പ്രതികരണം ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു. 'മൂന്നാം ലോക രാജ്യങ്ങളിലെ വീടില്ലാത്ത മനുഷ്യരോടു എങ്ങനെ വീട്ടിലിരുന്നു രോഗത്തെ പ്രതിരോധിക്കാന്‍ പറയും' - എന്നാണ് അദ്ദേഹം ചോദിച്ചത്. മുംബൈയിലെ ധാരവിയിലെ ദാരുണ കാഴ്ചകള്‍ മറ്റൊരു ഉദാഹരണമാണ്.
രോഗം പകരാതിരിക്കാനുള്ള തീവ്ര ശ്രമം നടക്കുന്നുണ്ടെങ്കിലും അമേരിക്കയടക്കമുള്ള ലോകത്തിലെ പല രാജ്യങ്ങളും അവിടങ്ങളിലെ ജീവിത രീതിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ മടിക്കുന്നു. മരുന്നും വാക്‌സിനും കണ്ടുപിടിക്കാത്ത കാലത്തോളം കൊവിഡ് മനുഷ്യനില്‍നിന്ന് മനുഷ്യനിലേക്ക് പകര്‍ന്നു കൊണ്ടേയിരിക്കും. ഇനിയും വളരെ നീണ്ട കരുതല്‍ വേണ്ടി വന്നേക്കും. വീടുകളില്‍ കയറിയുള്ള ടെസ്റ്റിങ്, നിര്‍ബന്ധിത ഐസൊലേഷന്‍, കുട്ടികളെയും പ്രായമായവരെയും മാറ്റി നിര്‍ത്തുക എന്നിവയോടൊപ്പം പൊതുപരിപാടികള്‍, കല്യാണം തുടങ്ങിയവയില്‍ നിയന്ത്രണങ്ങള്‍ തുടരണം. ഇതൊക്കെ നടപ്പിലാക്കാന്‍ ശക്തിയും ശേഷിയുമുള്ള സംവിധാനം വേണ്ടിവരും. ആരോഗ്യ പ്രവര്‍ത്തകരുടെ അഭാവവും അവര്‍ക്കു സുരക്ഷിതത്വം നല്‍കാതിരിക്കുകയും ചെയ്താല്‍ രോഗം അനിയന്ത്രിതമായി തുടരും.
കൊറോണ കുടുംബത്തിലെ കൊവിഡ് - 19 മറ്റു വൈറസുകളുടെ സ്വഭാവത്തിലുള്ളതാണെങ്കിലും തികച്ചും വ്യത്യസ്തമായ വിധത്തിലാണ് മനുഷ്യ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത്. തല്‍ക്കാലം കുറച്ചു കാലത്തേക്ക് വൈറസ് മാറി നിന്നേക്കാം, കാലാവസ്ഥയുടെ മാറ്റത്തിനനുസരിച്ച് വൈറസിനും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവും. ചൂടുകലം കഴിയുന്നതോടെ തണുപ്പിലും മഴയിലും കൂടുതലായി ചേക്കേറാന്‍ ഈ വൈറസിന് സാധിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം. അതുകൊണ്ടുതന്നെ മനുഷ്യരാശിയില്‍ ഒരു മാറാവ്യാധിയായി കൊവിഡ് നമുക്കൊപ്പം ജീവിക്കും. നിലവില്‍ സ്‌പെയിനില്‍ 40% ശതമാനവും ഇറ്റലിയില്‍ 26 ശതമാനവും പേര്‍ക്ക് കൊവിഡ് ബാധിച്ചിരുന്നു. കാര്യമായ പ്രതിരോധ നടപടികളുടെ അഭാവത്തില്‍ ഇവിടങ്ങളിലെ രോഗബാധ 50 ശതമാനം ആവാനുള്ള സാധ്യത അകലെയല്ല.
മഹാമാരി അടുത്തകാലത്തൊന്നും വിട്ടുപോവില്ലെന്നുള്ള അറിവ് നമ്മെയെല്ലാം വിഷമവൃത്തത്തിലാക്കിയിരിക്കുകയാണ്. നോവല്‍ കൊറോണ വൈറസ് നമുക്കിടയില്‍ പതിവായി കണ്ടുവരുന്ന ഒരു കേവലം വൈറസ് മാത്രമായി രൂപം പ്രാപിച്ചു നമ്മോടൊപ്പം ജീവിക്കുന്ന സാഹചര്യത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇന്ന് ലോകം നേരിടുന്ന ഭീതിയും രോഗ പ്രതിരോധത്തിനായുള്ള അതികര്‍ശനമായ നിയമങ്ങളും സാവകാശം മാറി കൊറോണയോട് പൊരുത്തപ്പെട്ട് ജീവിക്കാന്‍ മനുഷ്യനെ പാകപ്പെടുത്തി എടുക്കുകയാണ്.
കൊറോണയുടെ ഗ്രൂപ്പില്‍ നാലു തരം വൈറസുകള്‍ കാണപ്പെടുന്നു. 229ഋ, ചഘ63, ഛഇ43 ഒഗഡ1. ഈ ഗണത്തില്‍പ്പെട്ട വൈറസ് അന്തരീക്ഷത്തില്‍ പടരുമ്പോഴുണ്ടാവുന്ന സാധാരണമായ ജലദോഷം, നേരിയ പനി ഇവ സര്‍വസാധാരണമാണ്. പക്ഷേ കൊവിഡ് - 19 അതില്‍നിന്ന് വ്യത്യസ്തമായി കുറച്ചുകൂടി ഗൗരവ സ്വഭാവമുള്ളതായി മാറുന്നു എന്നു മാത്രം. ഇതിന്റെ രണ്ടാം വരവിന്റെ അവസാനത്തോടെ മറ്റു പകര്‍ച്ചവ്യാധിപോലെ ഇതും സാധാരണ വൈറസായി മാറും . ഫലപ്രദമായ വാക്‌സിന്‍ കണ്ടെത്തുന്നതുവരെ കൊവിഡ് ജീവിതത്തിന്റെ ഭാഗമായി മനുഷ്യനില്‍നിന്ന് മനുഷ്യനിലേക്ക് പടര്‍ന്നുകൊണ്ടിരിക്കും.
അനിശ്ചിത ഭാവി
കൊവിഡ് - 19ന്റെ വാക്‌സിന്‍ കണ്ടുപിടിക്കാനുള്ള ശ്രമത്തിന്നിടയില്‍ ഇതിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമവും നടക്കുന്നു. മനുഷ്യനിലെ പ്രതിരോധ ശക്തി വര്‍ധിപ്പിക്കുക മാത്രമണ് രോഗം പടരാതിരിക്കാനുള്ള വഴി. വസൂരി മുക്ത ലോകം ഉണ്ടാവാന്‍ വര്‍ഷങ്ങളുടെ കഠിനവും കൂട്ടായ സഹകരണവുമായിരുന്നു. അതുപോലെ പോളിയൊ, മലേറിയ എന്നിവയും ഇല്ലാതാക്കാനുള്ള ശ്രമം ഇന്നും നടന്നു കൊണ്ടിരിക്കുന്നു. പക്ഷേ കൊവിഡ് - 19 ഇല്ലാതാക്കാനുള്ള ലോക കൂട്ടായ്മ ഇനിയും രൂപം പ്രാപിക്കേണ്ടതുണ്ട്. യു.എന്‍.ഒ അതിനായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ചില അപസ്വരങ്ങള്‍ സുഗമമായ പോക്കിന് തടസ്സം നില്‍ക്കുന്നുണ്ട്. പ്രത്യേകിച്ച് ചൈനയും അമേരിക്കയും തമ്മിലുള്ള ശീതസമരവും പരസ്പരം കുറ്റപ്പെടുത്തലും അമേരിക്കയും ലോകാരോഗ്യ സംഘടനയും നടത്തുന്ന വാക്‌പോരുകളും, ഫണ്ട് തടഞ്ഞു വെക്കലും കൊവിഡ് നിര്‍മാര്‍ജനം ചെയ്യാനുള്ള വഴികള്‍ അടക്കുന്നു. ശാസ്ത്ര ലോകം ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതോടൊപ്പം ആരോഗ്യ മേഖലയിലെ മറ്റു വിഭാഗങ്ങളുടെ സഹകരണവും അത്യന്താപേക്ഷിതമാണ്. പൊതു, സ്വകാര്യ കൂട്ടായ്മയിലൂടെ രോഗ പ്രതിരോധത്തിനായി മാസ്‌ക്കുകളും ഗ്ലൗസുകളും വെന്റിലേറ്ററുകളും പി.പി.ഇ കിറ്റുകളും ധാരാളമായി നിര്‍മിക്കേണ്ടതയുണ്ട്. മുന്‍ നിരയിലെ ആരോഗ്യ പ്രവര്‍ത്തകരെയും പൊതുവളണ്ടിയര്‍മാരെയും സംരക്ഷിച്ചാല്‍ മാത്രമേ രോഗ ബാധിതരെ കൈകാര്യം ചെയ്യാന്‍ കഴിയൂ.
ആരോഗ്യ രംഗത്തെ അസന്തുലാവസ്ഥക്കു പരിഹാരം കാണാനായി 2005ല്‍ ലോകാരോഗ്യ സംഘടന ഉണ്ടാക്കിയ ടീരശമഹ ഉലലേൃാശിമിെേ ീള ഒലമഹവേ ന്റെ പ്രവര്‍ത്തനം കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കുകയും കൊവിഡിന്റെ പാശ്ചാത്തലത്തില്‍ മനുഷ്യര്‍ അനുഭവിക്കുന്ന മാനസികവും ശാരീരികവും സാമൂഹികവുമായ വ്രണങ്ങളെ ഉണക്കുവാനുള്ള വഴികള്‍ കണ്ടെത്തുകയും വേണം. യു.എന്‍ അതിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ കൊവിഡ് കാലത്ത് ലോകത്താകമാനമുള്ള മനുഷ്യ സമൂഹത്തിന് ഭദ്രമായ ആരോഗ്യം പ്രധാനം ചെയ്താല്‍ മാത്രമേ ആരോഗ്യമുള്ള ഒരു രാജ്യം നമുക്കുണ്ടാവുകയുള്ളൂ. കൊവിഡ് - 19 ലോക മനസ്സുകളുടെ ചിന്തയും ചലനങ്ങളും പാടെ മാറ്റി മറിക്കാന്‍ പോവുകയാണ്. നാമിതുവരെ പുലര്‍ത്തിപ്പോരുന്ന ജീവിത രീതിയോ, സാമൂഹിക വീക്ഷണമോ ആയിരിക്കയില്ല ഇനിയുള്ള ലോകവും പുതിയ തലമുറയും കാണാനിരിക്കുന്നത്. അനിവാര്യമായ മാറ്റങ്ങള്‍ എല്ലായിടത്തും വരുമെന്ന കാര്യത്തില്‍ മറിച്ചൊരഭിപ്രായമില്ല. മറ്റു മഹാമരികളെപോലെ അത്രവേഗം മറക്കാനോ, പഴയ ജീവിതരീതി തുടരാനോ ഇനിയുള്ള നാളുകള്‍ മനുഷ്യനെ അനുവദിക്കില്ല. ആഗോളവല്‍ക്കരണം ഒരിടത്തും, ബഹുമുഖത്വ സഹകരണം മറ്റൊരു വശത്തുമായി ആഗോള സമ്പത്തിനെ മാറ്റേണ്ടതുണ്ട്. വൈറസിനോടുള്ള നമ്മുടെ പ്രതികാരത്തില്‍ പുതിയ ലോകം ആരംഭിക്കുമ്പോള്‍ മനുഷ്യരാശിയെ സംരക്ഷിക്കാനുള്ള വലിയ ചുമതല ഇന്നത്തെ ലോകസമൂഹത്തില്‍ നിക്ഷിപ്തമായിരിക്കുകയാണ്. സൂക്ഷമതയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ കൊവിഡ് നമ്മെ തോല്‍പ്പിക്കും.
പ്രതിരോധ ശക്തി വീണ്ടെടുക്കല്‍
കൊവിഡുമായി ഏറ്റുമുട്ടണമെങ്കില്‍ മനുഷ്യനിലെ പ്രതിരോധ ശക്തി വര്‍ധിപ്പിക്കുക മാത്രമാണു പോംവഴികള്‍. സാര്‍സ്, മെര്‍സ് വൈറസുകള്‍ കൂടുതല്‍ വ്യാപിക്കാതിരുന്നതിന് കാരണം ശരീരത്തില്‍ ഈ വൈറസുകളെ പ്രതിരോധിക്കാനുള്ള കഴിവുണ്ടായത് കൊണ്ടാണ്. പക്ഷേ സാര്‍സിനെക്കാളും ശക്തികൂടിയ കൊവിഡിനെ പ്രതിരോധിക്കണമെങ്കില്‍ ലോകത്തിലെ അഞ്ചു ബില്യന്‍ അതായത് ലോക ജനസംഖ്യയുടെ മൂന്നില്‍ രണ്ടുഭാഗം മനുഷ്യരില്‍ പ്രതിരോധ ശക്തി വര്‍ധിപ്പിക്കേണ്ടതായി വരും.
രോഗപ്രതിരോധശക്തിയുള്ളതും സൂക്ഷമാണുക്കളെ ദുര്‍ബലമാക്കാനുമുതകുന്ന (ഒലൃറ ശാാൗിശ്യേ) മരുന്നുകളും വാക്‌സിനുകളും ഇപ്പോഴും പരീക്ഷണശാലകളിലാണ്. സാര്‍സ് രീ് 2 ഉണ്ടായത് മുതല്‍ കൊറോണ കുടുംബത്തിലെ മറ്റൊരു വൈറസ് കൂടി ഉണ്ടാവാനുള്ള സാധ്യതയെകുറിച്ചറിയാന്‍ എന്തുകൊണ്ടോ ശാസ്ത്രലോകത്തിനായില്ല. അഞ്ചു വര്‍ഷം മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ വരാനിരിക്കുന്ന പകര്‍ച്ചവ്യാധികളെ തടയാന്‍ നാം ഇപ്പോഴേ തയാറാവണമെന്നും അതിനായി പ്രത്യേക ഫണ്ട് കണ്ടെത്തണമെന്നും ലോകത്തോട് ആഹ്വാനം ചെയ്തിരുന്നു. പക്ഷേ അമേരിക്കയില്‍ മാറി വന്ന ഭരണകൂടം അത് പാടെ നിരാകരിക്കുകയാണുണ്ടായത്.
ലോക്ക്ഡൗണ്‍ പരിഹാരമോ?
ലോക്ക്ഡൗണ്‍ ഒരു ശാശ്വത പരിഹാരമല്ല. ലോകത്തിലെ എണ്ണൂറു കോടി ജനങ്ങളെ എത്രകാലം പൂട്ടിയിടും? മുമ്പില്‍ വരക്കുന്ന ലക്ഷമണരേഖകള്‍ മറികടക്കാതിരിക്കാന്‍ ലോകത്തിന്നാവുമോ? ഇന്ത്യയിലെ നൂറ്റി മുപ്പതു കോടി ജനങ്ങളില്‍ ബഹുഭൂരിഭാഗവും ഇന്നനുഭവിക്കുന്ന ദാരിദ്ര്യവും പട്ടിണിയും കഷ്ടപ്പാടുകളും തൊഴിലില്ലായ്മയും കണ്ടു നില്‍ക്കാനും പിടിച്ചു നിര്‍ത്താനും ഭരണകൂടത്തിനു കഴിയുമോ? അവര്‍ അതൊക്കെ പൊട്ടിച്ച് പുറത്തു ചാടും. കൊറോണയേക്കാള്‍ അവരെ ഭീതിപ്പെടുത്തുന്നത് വിഷപ്പായിരിക്കുമെന്ന സത്യം അവര്‍ മനസ്സിലാക്കുന്ന ദിവസം വിദൂരമല്ല. ആഫ്രിക്കയിലെ നൈറോബിയില്‍ ലോക്ക്ഡൗണ്‍ കാരണം തൊഴിലില്ലാതിരുന്ന ഒരു കുടുംബം സ്വന്തം കുട്ടികളെ സമാശ്വസിപ്പിക്കാനായി അടുപ്പിലെ തിളയ്ക്കുന്ന വെള്ളത്തില്‍ കല്ലുകളിട്ടിളക്കി ശബ്ദമുണ്ടാക്കികൊണ്ടിരുന്നു ദൃശ്യം ലോക മനസ്സാക്ഷിയെ വേദനിപ്പിച്ചതു ഇയ്യടുത്ത ദിവസമാണ്. ഗുജറാത്തിലും മുംബൈയിലും വിവരണാതീതമായ ദാരുണ സംഭവങ്ങള്‍ നടക്കുന്നു. നമ്മുടെ കാഴ്ചയ്ക്കപ്പുറം മധ്യമങ്ങളുടെയും സന്നദ്ധപ്രവര്‍ത്തകരുടേയും ശ്രദ്ധയില്‍പ്പെടാത്ത നിരവധി പട്ടിണി മരണങ്ങള്‍ നാം അറിയാതെ പോവുന്നു. പകര്‍ച്ചവ്യാധികളും യുദ്ധങ്ങളും കൊണ്ടുവരുന്ന ദാരിദ്ര്യവും പട്ടിണിയും മനുഷ്യരാശിയില്‍ ധാരാളം ഉണ്ടായിട്ടുണ്ട്, അപ്പോഴൊക്കെ അവിടങ്ങളില്‍ അരാജകത്വങ്ങളും അസമത്വങ്ങളുമുണ്ടായിട്ടുണ്ട്. കളവും ചതിയും പിടിച്ചുപറിയും കുറ്റകൃത്യങ്ങളും വിലക്കപ്പെടാനാവാത്ത സ്ഥിതിയിലേക്ക് എത്തിച്ചേരുന്നത് പഴയ ചരിത്രങ്ങളില്‍ ഭരണകൂടം കാണാതെ പോവരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."