HOME
DETAILS
MAL
ജീവനക്കാരുടെ ഭവനവായ്പ ലഭ്യമാക്കണം: കെ.പി.ടി.എ
backup
June 25 2018 | 07:06 AM
തൃക്കരിപ്പൂര്‍: സംസ്ഥാനത്തെ സര്‍ക്കാര്‍ ജിവനക്കാര്‍ക്കും അധ്യാപകര്‍ക്കും നടപ്പാക്കിയിരുന്ന ഭവന നിര്‍മാണ വായ്പാ പദ്ധതി വഴിയുള്ള ഹൗസിങ് ലോണ്‍ എത്രയും പെട്ടെന്നു ലഭ്യമാക്കണമെന്നു കെ.പി.ടി.എ സംസ്ഥാന കൗണ്‍സില്‍.
ഭവന വായ്പയ്ക്കായി ആധാരവും മറ്റു പ്രമാണങ്ങളും സര്ക്കയ്രിലേക്ക് അപേക്ഷയോടൊപ്പം നല്കി വായ്പയ്ക്കായി കാത്തിരിക്കുന്ന ജീവനക്കാര്‍ക്കു മറ്റു ബാങ്ക് വായ്പകള്‍ പോലും എടുക്കാന്‍ കഴിയാത്ത ദുരവസ്ഥയാണുള്ളതെന്നു യോഗം വിലയിരുത്തി.
സംസ്ഥാന പ്രസിഡന്റ് ടി.വി വിജയന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി മുസ്തഫ മൈലാപ്പുറം അധ്യക്ഷനായി. എം. ഊര്‍മിള, പി.എം ആജീവ്, പി. വിജയന്, വി.കെ ജയപ്രകാശ്, ആര്.എസ് സുനില്‍ കുമാര്‍, പി.പി രാജന്, പി.വി മധുസൂദനന്, കെ. ജയചന്ദ്രന്, ബിജു കെ. വടാത്ത്, കെ.എം അന്‍വര്‍ സാദാത്ത്, വേണുകുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."